പാരിസ് ∙ 20 വർഷത്തെ ടെന്നിസ് കരിയറിനിടെ ആദ്യമായി ലോക റാങ്കിങ്ങിൽ റാഫേൽ നദാൽ ആദ്യ 100ൽ നിന്നു പുറത്ത്. നൊവാക് ജോക്കാവിച്ച് ഒന്നാമതുള്ള പുതിയ റാങ്കിങ് പട്ടികയിൽ 136–ാം സ്ഥാനത്താണ് നദാൽ. ഈ വർഷം ആദ്യം 15–ാം സ്ഥാനത്തായിരുന്നു.
ജനുവരിയിൽ നടന്ന ഓസ്ട്രേലിയൻ ഓപ്പൺ ടൂർണമെന്റിനിടെ പരുക്കേറ്റതോടെ ടൂർണമെന്റുകളിൽ നിന്നെല്ലാം നദാൽ പിൻമാറി. പരുക്കു ഭേദമായാൽ അടുത്ത വർഷം അവസാനത്തോടെ ടെന്നിസിൽ നിന്നു വിരമിക്കുമെന്ന് നദാൽ(37) പറഞ്ഞിരുന്നു.
English Summary: Tennis Ranking: Nadal is ranked 136th