‘വിംബിൾ‍ഡൻ തോറ്റതോടെ മാനസികാരോഗ്യ കേന്ദ്രത്തിലായി, പലവട്ടം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു’

കിർഗിയോസ് നദാലിനൊപ്പം
കിർഗിയോസ് നദാലിനൊപ്പം
SHARE

സിഡ്നി ∙ 2019 വിംബിൾഡൻ ടെന്നിസിൽ രണ്ടാം റൗണ്ടിൽ റാഫേൽ നദാലിനോടു തോറ്റതിനു പിന്നാലെ താൻ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നുവെന്ന് ഓസ്ട്രേലിയൻ ടെന്നിസ് താരം നിക്ക് കീറിയോസിന്റെ വെളിപ്പെടുത്തൽ. ഈ മാസം റിലീസ് ചെയ്ത ‘ബ്രേക്ക് പോയിന്റ്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ വരാനിരിക്കുന്ന എപ്പിസോഡിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തലുള്ളതെന്ന് ഒരു ഓസ്ട്രേലിയൻ ദിനപത്രം റിപ്പോർട്ടു ചെയ്തു.

‘ഒട്ടേറെ മാനസിക പ്രശ്നങ്ങൾ എനിക്കുണ്ടായിരുന്നു. പലവട്ടം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന്റെ മുറിപ്പാടുകൾ വലതു കൈത്തണ്ടയിലുണ്ടായിരുന്നു. ഇതു മറയ്ക്കാൻ 2019 വിമ്പിൾഡനിൽ വെളുത്ത നിറമുള്ള നീളൻ കയ്യുറ ഉപയോഗിച്ചിരുന്നു.  ’–  ലഹരി തകർത്ത ജീവിതം തിരികെപ്പിടിച്ച് കഴിഞ്ഞ വിമ്പിൾഡനിന്റെ ഫൈനൽ വരെയെത്തിയ ഇരുപത്തിയെട്ടുകാരൻ കീറിയോസിന്റെ ജീവിതമാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം.

English Summary : Nick Kyrgios reveals he contemplated suicide

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS