വിമ്പിൾഡൻ: അൽകാരസ് ഒന്നാം സീഡ്; 2003നു ശേഷം ബിഗ് ഫോറിന് പുറത്തുനിന്ന് ആദ്യമായി മറ്റൊരാൾ
Mail This Article
ലണ്ടൻ ∙ വിമ്പിൾഡൻ ടെന്നിസ് പുരുഷ സിംഗിൾസിൽ 2 പതിറ്റാണ്ടിനിടെ ആദ്യമായി ബിഗ് ഫോറിന് പുറത്തുനിന്ന് ഒരു ഒന്നാം സീഡ്. ഞായറാഴ്ച ആരംഭിക്കുന്ന വിമ്പിൾഡനിൽ പുരുഷ സിംഗിൾസിൽ ഒന്നാം സീഡ് സ്പാനിഷ് കാരം കാർലോസ് അൽകാരസാണ്.
സെർബിയൻ സൂപ്പർതാരം നൊവാക് ജോക്കോവിച്ചിൽ നിന്ന് ഈയാഴ്ച ആദ്യം ലോക ഒന്നാംറാങ്ക് തിരിച്ചുപിടിച്ചതോടെയാണ് സ്പാനിഷ് യുവതാരം വിമ്പിൾഡനിൽ സീഡിങ്ങിൽ മുന്നിലെത്തിയത്.
റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച്, ആൻഡി മറെ എന്നീ ബിഗ് 4 താരങ്ങളല്ലാതെ ഒരാൾ വിമ്പിൾഡൻ ടെന്നിസിൽ ഒന്നാം സീഡ് ആകുന്നത് 2003ന് ശേഷം ഇതാദ്യം.
പുരുഷ സിംഗിൾസിൽ നൊവാക് ജോക്കോവിച്ച് രണ്ടാം സീഡും റഷ്യയുടെ ഡാനിൽ മെദ്‌വദേവ് മൂന്നാം സീഡുമാണ്. വനിതകളിൽ ഫ്രഞ്ച് ഓപ്പൺ ചാംപ്യൻ ഇഗ സ്യാംതെക്കാണ് ഒന്നാം സീഡ്. ടൂർണമെന്റിന്റെ മത്സരക്രമം നാളെ പുറത്തുവരും.
English Summary: Wimbledon: Alcarez is the first seed