ഫെഡറർ വന്നു; റാക്കറ്റില്ലാതെ

ഫെഡററും ഭാര്യ മിർകയും വിമ്പിൾഡനിലെ റോയൽ ബോക്സിൽ. Photo: Rolan Garros
ഫെഡററും ഭാര്യ മിർകയും വിമ്പിൾഡനിലെ റോയൽ ബോക്സിൽ. Photo: Rolan Garros
SHARE

പ്രഫഷനൽ ടെന്നിസിൽ നിന്നു വിരമിച്ചെങ്കിലും തന്റെ പ്രിയപ്പെട്ട കോർട്ടിലേക്കുള്ള വരവു മുടക്കാതെ സ്വിറ്റ്സർലൻഡ് താരം റോജർ ഫെഡറർ. ഇന്നലെ സെന്റർ കോർട്ടിലെ കാണികളെ ആഹ്ലാദത്തിലാഴ്ത്തിയാണ് ഫെഡറർ റോയൽ ബോക്സിൽ പ്രത്യക്ഷപ്പെട്ടത്. 

 ഭാര്യ മിർകയും ബ്രിട്ടിഷ് രാജകുമാരി കേറ്റ് മിഡിൽടണും ഫെഡറർക്കു സമീപമുണ്ടായിരുന്നു. ഗ്രാൻസ്‌ലാം പുരുഷ സിംഗിൾസിൽ 20 കിരീടങ്ങൾ നേടിയ നാൽപത്തിയൊന്നുകാരൻ ഫെഡറർ അതിൽ 8 കിരീടങ്ങളും നേടിയത് വിമ്പിൾ‍ഡനിലാണ്. വനിതകളിൽ നിലവിലെ ചാംപ്യനായ എലീന റിബകീനയുടെ ആദ്യ റൗണ്ട് മത്സരത്തിനു മുൻപാണ് ഫെഡറർ സെന്റർ കോർട്ടിലെത്തിയത്. ഫെഡററുടെ നേട്ടങ്ങളുടെ വിഡിയോ പ്രദർശനവും നടന്നു. എഴുന്നേറ്റു നിന്ന് മിനിറ്റുകളോളം നിലയ്ക്കാത്ത കയ്യടികൾ നൽകിയാണ് ആരാധകർ പ്രിയതാരത്തെ വരവേറ്റത്.

സിറ്റിയിലെ ‘പ്രധാന പയ്യൻ’

വിമ്പിൾഡൻ പുരുഷ സിംഗിൾസിൽ ഒന്നാം റൗണ്ട് മത്സരത്തിനിറങ്ങും മുൻപ് ബ്രിട്ടിഷ് താരം ലിയാം ബ്രോഡിയെത്തേടി ഒരു ‘ഗുഡ് ലക്ക്’ സന്ദേശമെത്തി. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടേതായിരുന്നു അത്. താൻ സിറ്റിയുടെ കടുത്ത ആരാധകനാണെന്നു മുൻപ് പ്രഖ്യാപിച്ച താരത്തോട് തിരിച്ചുള്ള സ്നേഹപ്രകടനം. മത്സരത്തിൽ ഫ്രഞ്ച് താരം കോൺസ്റ്റന്റ് ലെസ്റ്റീനെ തോൽപിച്ച ശേഷം ബ്രോഡി സിറ്റിയോടു നന്ദി പറ‍ഞ്ഞു. ‘‘എന്തൊരു നല്ല ടീമാണ് സിറ്റി. 17–ാം വയസ്സിൽ ഞാൻ ആദ്യമായി ഇവിടെ കളിച്ചതു മുതൽ അവർ എന്നെ പിന്തുണയ്ക്കുന്നു. എന്റെ കരിയർ അവർ ശ്രദ്ധിക്കുന്നു എന്നതു തന്നെ വലിയ കാര്യമാണ്’’– ഇരുപത്തൊൻപതുകാരനായ താരത്തിന്റെ വാക്കുകൾ.

tennis-player
ലിയാം ബ്രോഡി മാഞ്ചസ്റ്റർ സിറ്റി ജഴ്സിയിൽ (ഫയൽ ചിത്രം).

English Summary : Roger Federer gets rapturous reception on first Wimbledon return since retirement

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS