സഫി സഫാരി!

Mail This Article
ലണ്ടൻ ∙ വിമ്പിൾഡൻ ടെന്നിസിൽ അട്ടിമറികൾ അവസാനിക്കുന്നില്ല! പുരുഷ സിംഗിൾസിൽ 29–ാം റാങ്കുകാരൻ ഡെന്നിസ് ഷപോവാലവിനെ 92–ാം റാങ്കുകാരൻ റഷ്യയുടെ റോമൻ സഫിയുലിൻ കീഴടക്കി. ആദ്യ സെറ്റ് 3–6ന് നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു സഫിയുലിന്റെ അവിശ്വസനീയ തിരിച്ചുവരവ്. അടുത്ത 3 സെറ്റുകളും ആധികാരികമായി ജയിച്ച് സഫിയുലിൻ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. സ്കോർ: 3-6 6-3 6-1 6-3.
റഷ്യൻ താരത്തിന്റെ ആദ്യ ഗ്രാൻസ്‌ലാം ക്വാർട്ടർ ഫൈനലാണിത്. പുരുഷ സിംഗിൾസിലെ മറ്റു മത്സരങ്ങളിൽ റഷ്യയുടെ ആന്ദ്രെ റുബലേവ്, കസഖ്സ്ഥാന്റെ അലക്സാണ്ടർ ബബ്‌ലിക്കിനെയും (7–5, 6–3, 6–7, 6–7, 6–4) ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവ് യുഎസിന്റെ ഫ്രാൻസിസ് ടിഫോയെയും (6–2, 6–3, 6–2) തോൽപിച്ചു.
വനിതാ സിംഗിൾസിൽ കസഖ്സ്ഥാൻ താരം എലീന റിബകീന, യുഎസിന്റെ ജെസ്സീക്ക പെഗുല, ചെക് റിപ്പബ്ലിക്കിന്റെ മാർക്കേറ്റ വോൻഡ്രസോവ എന്നിവർ ക്വാർട്ടർ ഫൈനലിൽ കടന്നു.
ബൊപ്പണ്ണ, യുകി സഖ്യങ്ങൾ തോറ്റു
ലണ്ടൻ ∙ വിമ്പിൾഡൻ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ യുകി ഭാംബ്രി –സാകേത് മയ്‌നനി സഖ്യവും മിക്സ്ഡ് ഡബിൾസിൽ ഇന്തോ– കനേഡിയൻ ജോടികളായ രോഹൻ ബൊപ്പണ്ണ – ഗബ്രിയേല ഡബ്രോവ്സ്കി സഖ്യവും ആദ്യറൗണ്ടിൽ തോറ്റു പുറത്തായി.
English Summary: Safiulin in the quarterfinals at Wimbledon tennis