ലണ്ടൻ ∙ വിമ്പിൾഡൻ പുരുഷ സിംഗിൾസിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് ഫൈനലിൽ. സെമിഫൈനലിൽ 8–ാം സീഡ് ഇറ്റാലിയൻ താരം യാനിക് സിന്നറെയാണ് നിലവിലെ ചാംപ്യനായ ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. സ്കോർ: 6-3, 6-4, 7-6. നൊവാക് ജോക്കോവിച്ചിന്റെ 35–ാം ഗ്രാൻസ്‌ലാം ഫൈനലാണിത്. ഒൻപതാം വിമ്പിൾഡൻ ഫൈനലും.
സെമിഫൈനലിന്റെ തുടക്കം മുതൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ജോക്കോവിച്ച്, 42 മിനിറ്റിനുള്ളിൽ തന്നെ ആദ്യ െസറ്റ് സ്വന്തമാക്കി. ഫൈനലിൽ ഒന്നാം സീഡ് കാർലോസ് അൽകാരസ്, 3–ാം സീഡ് ഡാനിൽ മെദ്‌വദെവ് തമ്മിലുള്ള സെമിഫൈനൽ മത്സരത്തിലെ വിജയിയായിരിക്കും ജോക്കോയുടെ എതിരാളി.
English Summary: Wimbledon 2023: Novak Djokovic eases past Jannik Sinner to reach final