ഇവരിൽ ആരാണ് എക്കാലത്തെയും മികച്ച പുരുഷ ടെന്നിസ് താരം?

റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച്
റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച്
SHARE

വിമ്പിൾഡനിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന്റെ വിജയത്തുടർച്ചയ്ക്ക് വിരാമമിട്ട് സ്പാനിഷ് താരം കാർലോസ് അൽകാരസ് ജേതാവായിരിക്കുന്നു. ഒരു പതിറ്റാണ്ടിലേറെ പുരുഷ ടെന്നിസിനെ അടക്കി ഭരിച്ച ഫെഡറർ-നദാൽ- ജോക്കോവിച്ച് ത്രയത്തിനു ശേഷമുള്ള പുതിയ യുഗപ്പിറവിയായും അൽകാരസിന്റെ വിജയം വിശേഷിപ്പിക്കപ്പെടുന്നു. ഫെഡറർ വിടപറയുകയും നദാൽ പരുക്കിന്റെ പിടിയിലാവുകയും ജോക്കോവിച്ച് തോൽവിയറിയുകയും ചെയ്തെങ്കിലും ലോക ടെന്നിസിൽ ഇവർ  പടുത്തുയർത്തിയ സാമ്രാജ്യം ഇനിയുമേറെക്കാലം പുതിയ താരങ്ങളെ വെല്ലുവിളിച്ചു കൊണ്ട് നിലനിൽക്കും. പുരുഷ ടെന്നിസിലെ എക്കാലത്തെയും മികച്ച താരങ്ങളായി വാഴ്ത്തപ്പെടുന്ന ഈ മൂന്നു ഇതിഹാസതാരങ്ങളിൽ ആരാണ് നിങ്ങളുടെ അഭിപ്രായത്തിൽ ഒരു പടി മുന്നിൽ. വോട്ടു ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

English Summary: Who is the greatest male tennis player of all time? cast your vote

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS