റോജർ ഫെഡറർ, നൊവാക് ജോക്കോവിച്ച്, റാഫേൽ നദാൽ... ഇവരിലാരാണ് നിങ്ങളുടെ ഹീറോ? ഭൂരിപക്ഷം വായനക്കാരും ഏകസ്വരത്തിൽ ഉത്തരം പറഞ്ഞു: റോജർ ഫെഡറർ!പുരുഷ ടെന്നിസിലെ എക്കാലത്തെയും മികച്ച താരങ്ങളായി വാഴ്ത്തപ്പെടുന്ന 3 ഇതിഹാസ താരങ്ങളിൽ വായനക്കാരുടെ പ്രിയതാരം ആരെന്നതായിരുന്നു വോട്ടെടുപ്പിന്റെ വിഷയം.
മനോരമ ഓൺലൈനിന്റെ സമൂഹമാധ്യമ പേജിൽ നടത്തിയ വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 60% പേരും കഴിഞ്ഞ വർഷം വിരമിക്കൽ പ്രഖ്യാപിച്ച സ്വിറ്റ്സർലൻഡ് താരം റോജർ ഫെഡറർക്കു വോട്ട് ചെയ്തു. പരുക്കുമൂലം മത്സരക്കളത്തിൽനിന്നു വിട്ടുനിൽക്കുന്ന സ്പാനിഷ് താരം റാഫേൽ നദാലിനാണ് 2–ാം സ്ഥാനം. ഇക്കഴിഞ്ഞ വിമ്പിൾഡൻ ഫൈനലിൽ, സ്പെയിനിന്റെ യുവതാരം കാർലോസ് അൽകാരസിനോടു തോൽവി വഴങ്ങിയ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് 3–ാം സ്ഥാനത്തായി.
വോട്ടിങ് ഫലം
റോജർ ഫെഡറർ: 60%
റാഫേൽ നദാൽ: 30%
നൊവാക് ജോക്കോവിച്ച്: 10%
English Summary: Roger Federer wins the readers poll