മനോരമ വായനക്കാർക്ക് ആശംസകളോടെ റോജർ ഫെഡറർ

tennis
SHARE

മലയാള മനോരമ വായനക്കാരുടെ സ്നേഹത്തിനു നന്ദി പറഞ്ഞ് ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ. പുരുഷ ടെന്നിസിലെ 3 ഇതിഹാസ താരങ്ങളിൽ, മനോരമ വായനക്കാരുടെ പ്രിയതാരമായി വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട വിവരം അറിയിച്ചുള്ള ഇ–മെയിലിനു മറുപടി സന്ദേശത്തിലാണ് റോജർ ഫെഡറർ വായനക്കാരോടുള്ള നന്ദിയും സ്നേഹവും അറിയിച്ചത്. 

റോജർ ഫെഡറർ, നൊവാക് ജോക്കോവിച്ച്, റാഫേൽ നദാൽ എന്നിവരിൽ വായനക്കാരുടെ പ്രിയതാരം ആരെന്നതായിരുന്നു കഴിഞ്ഞ മാസം നടത്തിയ വോട്ടെടുപ്പിന്റെ വിഷയം. മനോരമ ഓൺലൈനിന്റെ സമൂഹമാധ്യമ പേജിൽ നടത്തിയ വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 60% പേരും കഴിഞ്ഞ വർഷം വിരമിക്കൽ പ്രഖ്യാപിച്ച സ്വിറ്റ്സർലൻഡ് താരം റോജർ ഫെ‍ഡറർക്കു വോട്ട് ചെയ്തു.

പരുക്കുമൂലം മത്സരക്കളത്തിൽനിന്നു വിട്ടുനിൽക്കുന്ന സ്പാനിഷ് താരം റാഫേൽ നദാലിനായിരുന്നു 2–ാം സ്ഥാനം. വിമ്പിൾഡൻ ഫൈനലിൽ, സ്പെയിനിന്റെ കാർലോസ് അൽകാരസിനോടു തോൽവി വഴങ്ങിയ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് 3–ാം സ്ഥാനത്തായി.

English Summary : Tennis legend Roger Federer says thanks to Manorama readers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS