ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ‘ഓൾ അമേരിക്കൻ പോരാട്ടം’ വരുമെന്നു പ്രതീക്ഷിച്ചാണ് ഇന്നലെ നടന്ന രണ്ടാം സെമി ഫൈനൽ കാണാൻ യുഎസ് ആരാധകർ ഒഴുകിയെത്തിയത്. ബെലാറൂസിന്റെ അരീന സബലേങ്കയ്ക്കെതിരെ ആദ്യ സെറ്റ് യുഎസ് താരം മാഡിസൻ കീസ് ആധികാരികമായി (6–0) നേടിയതോടെ അവരത് ഉറപ്പിക്കുകയും ചെയ്തു. എന്നാൽ, രണ്ടാം സീഡ് സബലേങ്ക കളി തുടങ്ങിയത് രണ്ടാം സെറ്റിലാണ്!

ആദ്യ സെറ്റിൽ ദയനീയ തോൽവി വഴങ്ങിയ സബലേങ്ക, രണ്ടും മൂന്നും സെറ്റുകൾ പൊരുതിനേടി (7–6, 7–5) ഫൈനലിലേക്ക് മാർച്ച് ചെയ്തു. ആദ്യ സെമിയിൽ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിൻ മുച്ചോവയെ നേരിട്ടുള്ള സെറ്റുകൾക്ക് (6–4, 7–5) തോൽപിച്ച യുഎസ് കൗമാരതാരം കൊക്കോ ഗോഫ് നേരത്തെ ഫൈനൽ ഉറപ്പിച്ചിരുന്നു. നാളെയാണ് ഇരുവരും തമ്മിലുള്ള ഫൈനൽ.

യുഎസ് ആരാധകരാൽ നിറഞ്ഞുകവിഞ്ഞ ആർതർ ആഷെ സ്റ്റേഡിയത്തിൽ കീസ് ആദ്യ സെറ്റ് 6–0ന് ജയിച്ചതോടെ ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു. രണ്ടാം സെറ്റിൽ 5–3ന് മുന്നിലെത്തിയതോടെ കീസ് ജയമുറപ്പിച്ച പോലെയായി. എന്നാൽ സെറ്റ് ടൈബ്രേക്കറിലേക്കു നീട്ടി 7–1നു നേടിയെടുത്ത് സബലേങ്ക അവിശ്വസനീയമായ തിരിച്ചുവരവ് തുടങ്ങി. ആവേശം അലതല്ലിയ മൂന്നാം സെറ്റിൽ തുടക്കം മുതൽ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. ഒടുവിൽ വീണ്ടും ടൈബ്രേക്കർ. 10–5നു ജയിച്ച് സബലേങ്ക ഫൈനലുറപ്പിച്ചു. 

പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം മൂലം 50 മിനിറ്റോളം മത്സരം നിർത്തിവച്ച ആദ്യ സെമിഫൈനലിൽ അനായാസമായിരുന്നു കൊക്കോ ഗോഫിന്റെ ജയം. പത്തൊൻപതുകാരി ഗോഫിന്റെ ആദ്യ ഗ്രാൻസ്‌ലാം ഫൈനലാണിത്.

English Summary: Coco Gauff beats Karolina Muchova to reach US Open final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com