സെമിയിൽ തോറ്റു, അൽകാരസ് പുറത്ത്; മെദ്‍വദേവ് യുഎസ് ഓപ്പണ്‍ ഫൈനലിൽ

medvadev
ദാനിൽ മെദ്‍വദേവ് മത്സരത്തിനിടെ. Photo: FB@USOpen
SHARE

ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ‌ പുരുഷ സിംഗിൾസിൽ നിലവിലെ ചാംപ്യൻ കാർലോസ് അൽകാരസ് ഫൈനൽ കാണാതെ പുറത്ത്. സെമിയിൽ ദാനിൽ മെദ്‍വദേവാണ് അൽകാരസിനെ തോൽപിച്ചത്. നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു മെദ്‍വദേവിന്റെ വിജയം. സ്കോർ– 7–6, 6–1,3–6,6–3.

തിങ്കളാഴ്ച നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ സെർബിയൻ താരം നൊവാക്ക് ജോക്കോവിച്ചാണ് മെദ്‍വദേവിന്റെ എതിരാളി. മത്സരത്തിൽ അൽകാരസും മെദ്‍വദേവും ഒപ്പത്തിനൊപ്പമാണ് ആദ്യ സെറ്റിനായി പൊരുതിയത്. ടൈ ബ്രേക്കിൽ 7–3ന് റഷ്യൻ താരം ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും ആധിപത്യം തുടർന്ന മെദ്‍വദേവ് 3–0ന് മുന്നിലെത്തി. തിരിച്ചുവരവിനുള്ള അൽകാരസിന്റെ ശ്രമങ്ങൾ പരാജയപ്പെടുത്തി 6–1ന് രണ്ടാം സെറ്റും നേടി.

മൂന്നാം സെറ്റിൽ മെദ്‍വദേവിന്റെ പിഴവുകൾ മുതലെടുത്ത അൽകാരസ് 6–3ന് തിരിച്ചെത്തി. വാശിയേറിയ നാലാം സെറ്റും മെദ്‍വദേവ് സ്വന്തമാക്കിയതോടെ അൽകാരസ് പുറത്ത്. ഈ വർഷം ആദ്യം നടന്ന വിമ്പിൾഡൻ സെമി ഫൈനലിൽ മെദ്‍വദേവിനെ തോൽപിച്ചാണ് അൽകാരസ് ഫൈനലിൽ കടന്നത്. 2021 ലെ യുഎസ് ഓപ്പണ്‍ ഫൈനലിൽ‌ ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ച് മെദ്‍വദേവ് കിരീടമുയർത്തിയിരുന്നു.

English Summary: US Open 2023: Daniil Medvedev knocks out defending champion Carlos Alcaraz

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS