ടെന്നിസിൽ അങ്കിത, സുമിത് ക്വാർട്ടറിൽ

Mail This Article
×
ടെന്നിസിൽ സിംഗിൾസ് ഇനങ്ങളിൽ സുമിത് നാഗലും അങ്കിത റെയ്നയും ക്വാർട്ടറിൽ. പുരുഷ സിംഗിൾസിൽ കസഖ്സ്ഥാൻ താരം ബെയ്ബിറ്റ് ഷുകയേവിനെ ശക്തമായ പോരാട്ടത്തിൽ 7–6, 6–4ന് ആണ് സുമിത് മറികടന്നത്. വനിതാ സിംഗിൾസിൽ ഹോങ്കോങ്ങിന്റെ ആദിത്യ പി. കരുണരത്നെയെ 6–1, 6–2ന് ആണ് അങ്കിത കീഴടക്കിയത്.
മിക്സ്ഡ് ഡബിൾസിൽ ടോപ് സീഡ് യുകി ഭാംബ്രി– അങ്കിത റെയ്ന സഖ്യം 6–0, 6–0ന് പാക്കിസ്ഥാന്റെ അഖീൽ ഖാൻ– സാറ ഖാൻ ജോടിയെ നിഷ്പ്രഭരാക്കി പ്രീക്വാർട്ടറിൽ കടന്നു. പുരുഷ സിംഗിൾസിൽ രാംകുമാർ രാമനാഥനും വനിതാ സിംഗിൾസിൽ ഋതുജ ഭോസലെയും പുറത്തായി.
English Summary: Ankita and sumit in tennis, quarter
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.