ADVERTISEMENT

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അക്ഷരച്ചിത്രം (Word Art) തയാറാക്കി കോഴിക്കോട് പയ്യോളി സ്വദേശി നേഹ ഫാത്തിമ. 4 മാസം ദിവസവും 20 മണിക്കൂറോളം പ്രയത്നിച്ചാണ് 4 മീറ്റർ വീതം നീളവും വീതിയുമുള്ള ചിത്രം പൂർത്തിയാക്കിയത്. 

ചാർട്ട് പേപ്പറുകളിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്ന പേര് ഇംഗ്ലിഷിൽ രണ്ടു ലക്ഷത്തോളം തവണ എഴുതേണ്ടി വന്നു. രണ്ടു പരീക്ഷകളും പല പരിപാടികളും ഇക്കാലയളവിൽ ഉപേക്ഷിച്ചു. ഉറക്കം 4 മണിക്കൂറാക്കി ചുരുക്കി. കൈകൾ വീർക്കുകയും ചുവക്കുകയും ചെയ്തു. എങ്കിലും ഷെയ്ഖ് മുഹമ്മദിന്റെ ജന്മദിനമായ ജൂലൈ 15ന് ചിത്രം സമ്മാനമായി നൽകണം എന്ന സ്വപ്നം നേഹയ്ക്ക് കരുത്തേകി. ചിത്രം പൂർത്തിയാക്കിയശേഷം ഭർത്താവ് ഫിനു ഷാനിനൊപ്പം ദുബായിലെത്തി. എങ്കിലും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിന് ഇതുവരെ സമ്മാനിക്കാനായിട്ടില്ല. അതിനു വേണ്ടിയുള്ള തീവ്രശ്രമത്തിലാണ് നേഹയും ഫിനുവുമിപ്പോൾ. 

neha-fathima-1

‘‘ഞങ്ങൾക്ക്, യുഎഇയിൽ, ‘അസാധ്യം’ എന്നൊരു വാക്ക് ഇല്ല; അത് നമ്മുടെ നിഘണ്ടുവിൽ പോലും നിലനിൽക്കുന്നില്ല. വെല്ലുവിളികളെയും പുരോഗതിയെയും ഭയപ്പെടുന്ന മടിയന്മാരും ദുർബലരുമാണ് അത്തരം വാക്ക് ഉപയോഗിക്കുന്നത്.’’– ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിന്റെ ഈ വാക്കുകൾ ജീവിതത്തിലുടെനീളം നേഹയ്ക്ക് പ്രചോദനമേകിയിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തെ കാണാനും ചിത്രം കൈമാറാനും സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യുന്നു.

ചെറുപ്പം മുതൽ നേഹയ്ക്ക് ചിത്രരചനയോട് താൽപര്യമുണ്ടായിരുന്നു. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ കോവിഡ് കാലത്താണ് ഉണ്ടായത്. തുടർന്ന് പെൻസിൽ കാർവിങ്, ലീഫ് കാർവിങ്, വേർഡ് ആർട്ട് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എട്ടു റെക്കോർഡുകൾ സ്വന്തമാക്കുന്നതിലാണ് ഇത് എത്തിച്ചത്. രണ്ടര മണിക്കൂറുകൊണ്ട് തയാറാക്കിയ കമലഹാസന്റെ അക്ഷരച്ചിത്രത്തിനാണ്  5 റെക്കോർഡുകൾ ലഭിച്ചത്. മോഹൻലാലിനും അക്ഷരച്ചിത്രം തയാറാക്കി സമ്മാനിച്ചിരുന്നു. ഗിന്നസ് റെക്കോര്‍ഡ് നേടണം എന്നാണ് ആഗ്രഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com