Premium

‘‘നിങ്ങളും വരൂ, നമുക്കൊരു നാടകം കളിക്കാം’’; രംഗചേതനയിൽ ഇന്നും കെടാതെ ആ തീപ്പന്തം

HIGHLIGHTS
  • മാർച്ച് 27, ലോക നാടക ദിനം. ഇനി പറയാൻ പോകുന്ന കഥയിൽ നാടകീയത ഒട്ടുമുണ്ടാകില്ല. കാരണം, ഇത് അരങ്ങിനു വേണ്ടി നിലകൊണ്ട ഒരു കൂട്ടം കലാകാരന്മാരുടെ പച്ചയായ ജീവിതത്തെപ്പറ്റിയാണ്, ‘രംഗചേതന’യെപ്പറ്റിയാണ്...
rangachethana-drama
രംഗചേതനയുടെ ‘ചേറൂർ പട’ എന്ന നാടകത്തിൽനിന്ന്. ചിത്രം: facebook/rangachetana

നിങ്ങളെ ഞങ്ങൾ നാടകം കളിക്കുന്നവരാക്കിമാറ്റാം എന്ന് ആശംസിച്ച് കൈ കൊടുക്കുന്നത് തൃശൂർ രംഗചേതനയാണ്. ആ കൈകളിൽ പിടിച്ച് അരങ്ങിൽ കയറിയവരിൽ കുട്ടികളുണ്ട്, തൊഴിലാളികളുണ്ട്, എൻജിനീയർമാരുണ്ട്, സർക്കാർ ജീവനക്കാരുണ്ട്, മാനസിക വെല്ലുവിളി നേരിടുന്നവരുണ്ട്, ആദിവാസികളുണ്ട്... ജീവിതത്തിന്റെ സമസ്തമേഖലകളിലും പെട്ടവരുണ്ട്. വമ്പൻ തിയറ്റർ ഗ്രൂപ്പുകളുടെ പ്രകടനങ്ങൾകണ്ട് വേദിക്കുമുന്നിൽ അമ്പരന്നിരിക്കുന്ന നാടകപ്രേമിയോട്, വരൂ.. നിങ്ങൾക്കും നാടകത്തിൽ ഇടമുണ്ടെന്നു പറഞ്ഞ് അരങ്ങിന്റെ അകം കാണിക്കുകയാണ് രംഗചേതനയെന്ന നാടകസംഘം. ആർക്കും ഇവരോടൊപ്പം ചേരാം. അംഗത്വ ഫീസില്ല, വലുപ്പചെറുപ്പമില്ല - ഒരു നിബന്ധന മാത്രം - നാടകത്തോടു പ്രണയമുണ്ടാകണം. നാടകം എല്ലാ ജനവിഭാഗങ്ങൾക്കുമുള്ളതാണെന്ന ബോധ്യത്തോടെ 43 വർഷം പിന്നിടുമ്പോൾ മാർച്ച് 27ന്, ഈ ലോകനാടകദിനത്തിൽ, രംഗചേതന ഓർമിപ്പിക്കുന്നത് നാടകത്തിലെ സോഷ്യലിസത്തെക്കുറിച്ചാണ്. അരങ്ങിൽ എല്ലാവർക്കും ഇടംവേണമെന്നതിനെക്കുറിച്ചാണ്. വർഷങ്ങൾ നീണ്ട സജീവ പ്രവർത്തനം രംഗചേതനയെ പഠിപ്പിച്ചത് ഈ നിലപാടാണ് - അരങ്ങിടം എല്ലാവർക്കും അവകാശപ്പെട്ടതാണ്...!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA