Premium

ജീവിതമല്ല, ജീവനാണ് അയിരൂരിന് കഥകളി; കേരളത്തിലെ ഏക കഥകളി ഗ്രാമം- വിഡിയോ

HIGHLIGHTS
  • കഥകളിയുടെ 200 വർഷത്തെ പാരമ്പര്യമുള്ള അയിരൂരിന്റെ പേര് ഇനി മുതൽ ‘അയിരൂർ കഥകളി ഗ്രാമം’; ഇന്ത്യയിൽ ഒരു കലാരൂപത്തിന്റെ പേരിൽ അറിയപ്പെടുന്ന ആദ്യ ഗ്രാമത്തിന്റെ വിശേഷങ്ങളിലൂടെ...
SHARE

നിറഞ്ഞൊഴുകുന്ന പമ്പയാർ. പച്ചപ്പരവതാനി വിരിച്ചതുപോലെ കൺനിറയെ പാടങ്ങൾ. ചുറ്റും തലയുയർത്തി നിൽക്കുന്ന ചെറു കുന്നുകൾ. തെങ്ങും റബ്ബറും നിറഞ്ഞ തോട്ടങ്ങൾ. ഒരു ഗ്രാമത്തെ വർണിക്കാൻ ഇതൊക്കെ മതി. പക്ഷേ, പത്തനംതിട്ട ജില്ലയിലെ അയിരൂരെന്ന ഗ്രാമത്തിന്റെ വിശേഷണത്തിന് ഇതുമാത്രം പോരാതെ വരും. നാടിന്റെ മനോഹാരിതയ്ക്കൊപ്പം ചെണ്ടകൊട്ടും ചിലങ്കയുടെ കിലുക്കവും ഇലത്താളലും മദ്ദളവുമെല്ലാം അയിരൂരിനെ മനോഹരമാക്കുന്നു. പമ്പയാറിന്റെ ഓളത്തിനു പോലുമുണ്ടാകും ആ താളം. അയിരൂരിന് കല ഒരു ആസ്വാദനം മാത്രമല്ല, ജീവനാണ്. കേരളത്തിന്റെ തനതു കലാരൂപമായ കഥകളിയെ ജീവിതത്തിന്റെ ഭാഗമാക്കിയ ഒരുപറ്റം മനുഷ്യർ. കണ്ടിട്ടു മനസ്സിലാകില്ലെന്ന് പറഞ്ഞ് കഥകളിയെ മാറ്റി നിർത്തുന്നവർക്ക് മുന്നിൽ ഒരദ്ഭുതമാണ് അയിരൂരിലുള്ളവർ. ജനനം തൊട്ട് കഥകളിയറിഞ്ഞ് വളർന്ന പുത്തൻ തലമുറയുടെ നാടു കൂടിയാണ് അയിരൂർ. ആ അയിരൂരിനുള്ള ആദരം തന്നെയാണ് പുത്തൻ പേര്. കഥകളിയെ നെഞ്ചോട് ചേർത്ത കഥകളിയുടെ 200 വർഷത്തെ പാരമ്പര്യമുള്ള അയിരൂർ ഇനി വെറും അയിരൂരല്ല, അയിരൂർ കഥകളി ഗ്രാമമാണ്. ഔദ്യോഗിക പേരുമാറ്റത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിക്കഴിഞ്ഞു. എല്ലാ സർക്കാർ രേഖകളിലും ഇനി അയിരൂർ കഥകളി ഗ്രാമം എന്നായിരിക്കും അടയാളപ്പെടുത്തുക. എങ്ങനെയാണ് കഥകളിയോട് അയിരൂരിന് ഇത്രയേറെ ഇഷ്ടം തോന്നിയത്? എന്തുകൊണ്ടാണ് ആ ഗ്രാമം സ്വന്തം പേര് കഥകളിയോടു ചേർത്തു വച്ചത്? അറിയാം ആ വിശേഷങ്ങൾ, കാണാം വിഡിയോ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS