ADVERTISEMENT

54 അടി നീളം നാലടി വീതി രണ്ടടി ഉയരം പറഞ്ഞു വരുന്നത് ഒരു വള്ളത്തെ പറ്റിയാണ്. കോഴിക്കോട് ബേപ്പൂർ ഫെസ്റ്റിൽ ചാലിയാറിനെ കീറിമുറിച്ച്  ആവേശത്തോടെ കടന്നു പോകാനൊരുങ്ങുന്ന ഒരു വള്ളത്തെ പറ്റി. ഇത്തവണ ബേപ്പൂർ ഫെസ്റ്റിന് തയ്യാറെടുക്കുന്ന വള്ളമല്ല, ആ വള്ളമുണ്ടാക്കുന്ന തച്ചനാണ് ഗംഭീരം. ആറോ ഏഴോ പേർ ചേർന്ന് നിർമിക്കുന്ന വള്ളമാണ് ചാലിയം സ്വദേശി മോഹൻദാസ് ഒറ്റയ്ക്ക് നിർമിക്കുന്നത്. 

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയാണ് മോഹൻദാസിന്റെ നാട്. പക്ഷേ, ചാലിയത്തെത്തിയിട്ട് വർഷങ്ങളായി. പൈതൃകമായി കിട്ടിയ തൊഴിലിനെ കൈവിടാൻ മോഹൻദാസ് തയ്യാറായിരുന്നില്ല. അങ്ങനെയാണ് വള്ളം നിർമാണത്തിലേക്കിറങ്ങുന്നത്. ശാസ്ത്രീയമായി ഒന്നും പഠിച്ചിട്ടില്ല ഈ തച്ചൻ. പക്ഷേ, അച്ഛൻ ചെയ്യുന്നത് കണ്ടാണ് എല്ലാം അറിഞ്ഞത്. 

31 പേർക്ക് ഒന്നിച്ചിരുന്ന് തുഴയാവുന്ന വള്ളമാണ് നിർമിക്കുന്നത്. മോഹന്‍ദാസ് തനിച്ചു പണിയുന്ന രണ്ടാമത്തെ വള്ളമാണിത്. ബേപ്പൂര്‍ ഫെസ്റ്റിലേയ്ക്കായി കൊളത്തറ ജല്ലി ഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബിന് വേണ്ടിയുള്ളതാണീ വള്ളം. ആഞ്ഞിലി മരമാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. ഡിസംബറില്‍ ആരംഭിച്ച വള്ളം നിര്‍മാണം രണ്ടുമാസത്തിനകം പൂര്‍ത്തിയാവും.

Content Summary: Carpenter built a curling boat by himself

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com