ADVERTISEMENT

വർണങ്ങളുടെ സമന്വയ വേദിയായി ബാരീഷ് ചിത്രപ്രദർശനം. ചാലക്കുടി ചോല ആർട്ട് ഗാലറിയിൽ ആരംഭിച്ച  ചിത്രപ്രദർശനം കലാസ്വാദകർക്ക് വേറിട്ട അനുഭവമായി. ജൂൺ 30വരെയാണ് പ്രദർശനം. ചിത്രകാരിയായ പ്രതീക്ഷ സുബിന്റെ നേതൃത്വത്തിലാണ് പ്രദർശനം. 14 ചിത്രകാരൻമാരുടെ വ്യത്യസ്ത ആശയങ്ങൾ പ്രദർശനത്തിന് മാറ്റുകൂട്ടി. 

മാത്യു കുരിയൻ ,ജ്യോതിഭാസ് ഗുരുവായൂർ ,ശാന്തകുമാരി എം., മഞ്ജു സാഗർ, കാർത്തിക മോഹൻ, ബിനു രാജീവ്, അനഘ എം.എം., ലുസി അമ്മിണി, സുഭാഷ് ബാലൻ, ഗായത്രി കെ., ഗോപിക റാം, സുജിത് ക്രായോൺസ്, സായൂജ് ചുങ്കത്ത്, രേഷ്മ നിധി എന്നീ ചിത്രകാരുടെ  ചിത്രങ്ങളാണ് പ്രദർശനത്തിലുൾപ്പെടുത്തിയത്. 

barish-art-exhibition1

ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം ചിത്രകാരനും, ആർട്ട്‌ ഹിസ്റ്റോറിയനുമായ ഡോ.ഷാജു നെല്ലായി ഉദ്ഘാടനം ചെയ്തു. സമകാലിക ചിത്രകലയെയും ചിത്രഭാഷയേയും ആധികാരികമായി എങ്ങനെ സമീപിക്കണമെന്ന വിഷയത്തിൽ തുറന്ന ചർച്ചയും  സംഘടിപ്പിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com