ADVERTISEMENT

മാധ്യമ വിദ്യാർഥികളുടെ വാർത്താ വായന പരിശീലനം പുതുമയല്ല. എന്നാൽ സ്വയം നിർമിച്ച ടെലിപ്രോംപ്റ്റർ ഉപയോഗിച്ച് വാർത്ത വായിച്ചിരിക്കുകയാണ് പള്ളം ബിഷപ്പ് സ്പീച്ച്ലി കോളജിലെ മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ്.

pallam-bishop-speechly-college-media-studies-department-made-teleprompter-2

മഹാത്മാ ഗാന്ധി സർ‌വകലാശാലാ ജേണലിസം വകുപ്പ് മുൻ അധ്യാപകനും ഇപ്പോൾ ബിഷപ്പ് സ്പീച്ച്ലി കോളജ് മീഡിയ സ്‌റ്റഡീസ് ഡിപ്പാർട്ട്മെന്റ് മേധാവിയുമായ ഗിൽബർട്ട് എ. ആറും മറ്റ് അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് കുറഞ്ഞ ചെലവിൽ അത്യാധുനിക സൗകര്യങ്ങളുള്ള ടെലിപ്രോംപ്റ്റർ നിർമിച്ചത്. ടെലിപ്രോംപ്റ്റിങ്ങിന് ഉപയോഗിക്കുന്ന ഫ്രീ സോഫ്റ്റ്‌വെയറും കംപ്യൂട്ടർ മോണിറ്ററും സ്വയം നിർമിച്ച ട്രൈപോഡും ഉപയോഗിച്ചാണ് ടെലിപ്രോംപ്റ്ററിന്റെ നിർമാണം. 

ഇത് അടക്കമുള്ള പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പൽ ഡോ. മാത്യു ജേക്കബിന്റെ പിന്തുണയുമുണ്ട്. മുതിർന്ന മാധ്യമ പ്രവർത്തകരായ ഡോ. പോൾ മണലിൽ, ടി. കെ രാജഗോപാൽ എന്നിവരുടെ സേവനവുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com