റാങ്ക് തിളക്കത്തിൽ ഐസിജെ

HIGHLIGHTS
  • ആദ്യ പത്ത് റാങ്കുകളിൽ ആറെണ്ണവും കോട്ടയത്തെ പുല്ലരിക്കുന്ന് എംജി ക്യാംപസിലെ ഐസിജെ ക്കു സ്വന്തം
icj-rank-holders
SHARE

മഹാത്മാഗാന്ധി സർവ്വകലാശാല ഓഗസ്റ്റ് 2022-ൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോൾ റാങ്കുകളുടെ തിളക്കത്തിൽ ഐസിജെ. ആദ്യ പത്ത് റാങ്കുകളിൽ ആറെണ്ണവും കോട്ടയത്തെ പുല്ലരിക്കുന്ന് എംജി ക്യാംപസിലെ ഐസിജെ ക്കു സ്വന്തം. ആദ്യ നാലു റാങ്കുകളും എട്ടും പത്തും റാങ്കുകളുമാണ് ഐസിജെക്ക് ലഭിച്ചത്. 

ഒന്നാം റാങ്ക് ലഭിച്ചത് പ്രതീക്ഷ സൂസൻ ജേക്കബിനാണ്. കാവ്യാ എ. (രണ്ടാം റാങ്ക്) അർച്ചന മനോജ് (മൂന്നാം റാങ്ക്) മാത്യു തോമസ് (നാലാം റാങ്ക്) റ്റ്വിങ്കിൽ സുധീഷ് (എട്ടാം റാങ്ക്), ബിയ സൂസൻ കുര്യൻ (പത്താം റാങ്ക്) എന്നിവരാണ് മറ്റ് റാങ്ക് ജേതാക്കൾ. 

മാധ്യമ പരീശിലന രംഗത്ത് കേരളത്തിൽ ഏറ്റവും മികച്ച പരമ്പര്യം അവകാശപ്പെടുവാൻ സാധിക്കുന്ന ഐസിജെക്ക് ഇത് അഭിമാനത്തിന്റെ നിമിഷമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS