ADVERTISEMENT

ന്യൂമാൻ കോളജിലെ ബി.കോം, എം. കോം വിഭാഗങ്ങൾ ഒന്നു ചേർന്ന് ഒരുക്കിയ എട്ടാമത് കൊമേഴ്സ് ഫെസ്റ്റ് എസ്പ്രിറ്റ് 8.0 ( ESPRIT 8.0) വിജയകരമായി സമാപിച്ചു. രണ്ടു ദിവസങ്ങളായി നീണ്ട് നിന്ന വിവിധ മത്സരയിനങ്ങളും കലാപരിപാടികളുമാണ് ഫെസ്റ്റിന് മാറ്റുകൂട്ടിയത്. ജനുവരി 13, 14 തീയതികളിൽ നടത്തിയ െഫസ്റ്റിൽ മത്സരാര്‍ഥികളും കാണികളുമായി ഒട്ടേറെപേർ പങ്കെടുത്തു. സിനിമാ താരം നീതപിള്ള ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കോതമംഗലം രൂപത ഉന്നതവിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. പോൾ നെടുംപുറത്ത് അധ്യക്ഷത വഹിച്ചു.

 

newman-commerce-fest01

ഫെസ്റ്റിന്റെ ആദ്യദിനം വിവിധ കോളേജ് വിദ്യാർഥികൾക്കായി മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു. ബിസിനസ് ക്വിസ്, സ്റ്റോക്ക് ഗെയിം, ബെസ്റ്റ് മാനേജ്മെന്റ് ടീം, ബെസ്റ്റ് മാനേജർ, ട്രെഷർ ഹണ്ട് കൂടാതെ വിവിധ കലാകായിക ഇനങ്ങളും അന്നേ ദിവസം നടത്തി. ആദ്യ ദിനത്തിന്റെ കലാശക്കൊട്ടായി ക്യാംപസിൽ ചെണ്ടമേളം മുഴങ്ങി. 

 

രണ്ടാം ദിനം സ്കൂൾ വിദ്യാർഥികൾക്കായി ജൂനിയർ ഫെസ്റ്റും സംഘടിപ്പിച്ചു. വിദ്യാർഥികളുടെ കലാപ്രകടനങ്ങൾക്കൊപ്പം ഇഡി ക്ലബ് സജ്ജമാക്കിയ ഭക്ഷണസ്റ്റാളുകളും ഫെസ്റ്റിൽ മാറ്റുരച്ചു. പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. സാജു എബ്രഹാം, ബർസാർ ഫാ. ബെൻസൺ എൻ. ആന്റണി, കൊമേഴ്സ് റെഗുലർ വിഭാഗം മേധാവി ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു, കോളേജ് സെൽഫ് ഫിനാൻസ് ഡയറക്ടർ ഫാ. റ്റോജിൻ കല്ലറയ്ക്കൽ, അധ്യാപക പ്രതിനിധി എബി തോമസ്, കോളേജ് ചെയർമാൻ അൽത്താഫ് സക്കീർ ഹുസ്സൈൻ, വിദ്യാർഥി പ്രതിനിധികളായ ആദിൽ സക്കീർ, ആസിഫ് നൗഷാദ്, ജിയോ ജോർജ് തുടങ്ങിയവർ ഫെസ്റ്റിന് ആശംസകളും നേതൃത്വവും നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com