സ്വപ്നങ്ങൾ സാക്ഷാത്‌കരിക്കാൻ നമ്മുടെ നാടിനെക്കാൾ മികച്ചൊരു ദേശമില്ല: സന്തോഷ് ജോർജ് കുളങ്ങര

HIGHLIGHTS
  • വിദ്യാർഥികളുടെ സ്വപ്നങ്ങളിൽ സ്വന്തം നാടും അതിന്റെ വിഭവശേഷിയും സ്ഥാനംപിടിക്കേണ്ടത് ആവശ്യമാണ്
  • നമ്മുടെ ജീവിത സ്വപ്നങ്ങൾ സാക്ഷാത്‌കരിക്കാൻ നമ്മുടെ നാടിനേക്കാൾ മികച്ചൊരു ദേശമില്ല എന്ന പാഠമാണ് 26 വർഷം പൂർത്തിയാകുന്ന യാത്രാ കരിയറിലൂടെ താൻ മനസ്സിലാക്കിയത്
santhosh-george-kulangara-arts-club-celebration-deva-matha-college-kuravilangad

കുറവിലങ്ങാട് ∙ നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്‌കരിക്കാൻ നമ്മുടെ നാടിനെക്കാൾ മികച്ചൊരു ദേശമില്ലെന്ന് സന്തോഷ് ജോർജ് കുളങ്ങര. ദേവമാതാ കോളജിലെ 2022-23 യൂണിയൻ, ആർട്സ് ക്ലബ് എന്നിവ ഉദ്ഘാടനം ചെയ്ത് ജ്വലനം 2023 എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കോളജിലെ പൂർവ വിദ്യാർഥി കൂടിയായ അദ്ദേഹം.

വിദ്യാർഥികളുടെ സ്വപ്നങ്ങളിൽ സ്വന്തം നാടും അതിന്റെ വിഭവശേഷിയും സ്ഥാനംപിടിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റു രാജ്യക്കാർ നമ്മെ എന്നുമൊരു ‘അന്യനാട്ടുകാരൻ’ എന്ന ലേബൽ നൽകിയേ പരിഗണിക്കൂ.  നമ്മുടെ ജീവിത സ്വപ്നങ്ങൾ സാക്ഷാത്‌കരിക്കാൻ നമ്മുടെ നാടിനേക്കാൾ മികച്ചൊരു ദേശമില്ല എന്ന പാഠമാണ് 26 വർഷം പൂർത്തിയാകുന്ന യാത്രാ കരിയറിലൂടെ താൻ മനസ്സിലാക്കിയതെന്നും സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. അദ്ദേഹവും വിദ്യാർഥികളും തമ്മിൽ മുഖാമുഖവും നടന്നു. അദ്ദേഹത്തിന് കോളജിന്റെ ഉപഹാരം സമ്മാനിച്ചു.

santhosh-george-kulangara-arts-club-celebration-deva-matha-college

ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്കറിന്റെ സ്മരണാർഥം അവരുടെ ചരമദിനമായ ഫെബ്രുവരി ആറിനു ദേവമാതാ കോളജ് സംഘടിപ്പിക്കുന്ന ‘ലതികം 2023’ സംഗീതാർച്ചനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ പ്രകാശനം സന്തോഷ് ജോർജ് കുളങ്ങരയും  പ്രിൻസിപ്പൽ ഡോ.സുനിൽ സി. മാത്യുവും ചേർന്നു നിർവഹിച്ചു. കോളജ് യൂണിയൻ ചെയർപഴ്സൻ അർച്ചനാ വിജയനും പ്രിൻസിപ്പൽ ഡോ.സുനിൽ സി. മാത്യുവും അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അമ്പാടി അശോകൻ, ആർട്സ് ക്ലബ് സെക്രട്ടറി ഇന്ദ്രജിത്ത്, കോളജ് യൂണിയൻ അഡ്വൈസർ റെന്നി എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS