പാമ്പാടി∙ 'വോട്ടുചെയ്യുന്നതിനോളം മഹത്തരം മറ്റൊന്നുമില്ല, ഞാൻ ഉറപ്പായും വോട്ട് ചെയ്യും' എന്ന സന്ദേശം മുന്നോട്ട് വെച്ച് കെജി കോളജിൽ ദേശീയ സമ്മതിദാന ദിനം ആഘോഷിച്ചു. കോട്ടയം ജില്ല തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ഇലക്ട്‌റൽ ലിറ്ററസി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ സമ്മതിദാന ദിന ജില്ലാതല ഉദ്ഘാടനം കെജി കോളേജിൽ കളക്ടർ ഡോ. പി കെ ജയശ്രി നിർവഹിച്ചു. ജില്ല തലത്തിൽ ഏറ്റവും കൂടുതൽ ആളുകളെ പുതുതായി വോട്ടർ പട്ടികയിൽ എൻറോൾ ചെയ്ത കെജി കോളേജിനെ കളക്ടർ പ്രത്യേകം അഭിനന്ദിച്ചു.
ദേശീയ സമ്മതിദാന ദിനത്തോടനുബന്ധിച്ചു വിദ്യാർഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനവും ജില്ലയിലെ മികച്ച ബൂത്ത് ലെവൽ ഓഫീസർമാർക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.
തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ്, കോട്ടയം തഹസിൽദാർ എസ്.എൻ അനിൽകുമാർ, കെ.ജി കോളജ് പ്രിൻസിപ്പൽ ഡോ. ഷൈല ഏബ്രഹാം, ഇ.എൽ. സി ജില്ലാ കോ- ഓർഡിനേറ്റർ ഡോ. വിപിൻ കെ. വർഗീസ്, അഭിജിത്ത് കൃഷ്ണ, മഹിമ എസ് നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.