റാങ്കിന്റെ മികവിൽ മാർത്തോമാ കോളേജ് വിദ്യാർഥിനികൾ; നേട്ടത്തിന് പിന്നിലെ 'രഹസ്യം' പങ്കുവച്ച് ജേതാക്കൾ

HIGHLIGHTS
  • വിവിധ വിഷയങ്ങളിലായി നാല് പേർ റാങ്ക് നേടി
marthoma-college-rank-holders
നന്ദുജ. ജി, രഞ്ജിനി കെ.ജെ, ഡോണ സിബി, ഫർസാന കമൽ

തിരുവല്ല ∙ എംജി യൂണിവേഴ്സിറ്റി പരീക്ഷയിൽ റാങ്ക് തിളക്കത്തിൽ തിരുവല്ല മാർത്തോമാ കോളേജ് വിഥാർഥിനികൾ. എംഎസ്‌സി സുവോളജി പരീക്ഷയിൽ രഞ്ജിനി കെജെ ഒന്നാം റാങ്ക് നേടി. മൈക്രോബയോളജിയിൽ ഫർസാന കമൽ ഒന്നാം റാങ്കും ഡോണ സിബി പത്താം റാങ്കും സ്വന്തമാക്കി. ഫിസിക്സിൽ നന്ദുജ.ജി അഞ്ചാം റാങ്ക് കരസ്ഥമാക്കി. വിജയികളെ അതാത് ഡിപ്പാർട്മെന്റുകൾ പ്രത്യേകമായി അഭിനന്ദിച്ചു.

'വ്യക്തിപരമായ അംഗീകാരം എന്നതിലുപരി എന്നിലൂടെ ഒരു നേട്ടം  കോളേജിലേയ്ക്കും എത്തിക്കാനായതിൽ ഏറെ സന്തോഷവതിയാണ്. പഠനത്തിനായി പ്രത്യേക സമയക്രമം ഒന്നും ഉണ്ടായിരുന്നില്ല. രാവിലെയും രാത്രിയും ഒക്കെ ആയി പഠിക്കുന്ന ഫ്ലെക്സിബിൾ ആയ രീതി ആയിരുന്നു എന്റേത്. ഇനി നെറ്റ്  പരീക്ഷ ക്ലിയർ ചെയ്യണം. തുടർന്ന് ഗവേഷണത്തിലേയ്ക്ക് കടക്കണമെന്നുമാണ് കരിയർ സംബന്ധിച്ച ആഗ്രഹവും ലക്ഷ്യവും ' രഞ്ജിനി പറയുന്നു. 

' ഈ നേട്ടം കൈവരിക്കാൻ സാധിച്ചത് മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രോത്സാഹനം കൊണ്ട് കൂടിയാണ്. പിന്നെ ദൈവാനുഗ്രഹവും. കിട്ടുന്ന സമയം ഓരോ വിഷയത്തിനും വേണ്ടി കൃത്യമായി വിഭജിച്ചുള്ള പഠനരീതിയാണ് പിന്തുടരുന്നത്. ഒരുപാട് സമയം ഇരുന്നു പഠിക്കുന്നതിലും ഗുണം ചെയ്യുക പാഠങ്ങൾ ചെറിയ ഭാഗങ്ങൾ ആക്കി പഠിച്ചെടുക്കുന്നതാണ്' ഡോണ സിബി പറയുന്നു. 

ഫർസാന കമൽ വിജയരഹസ്യം പറഞ്ഞതിങ്ങനെ – 'ഡിഗ്രിയ്ക്ക് റാങ്ക് ഉണ്ടായിരുന്നതിനാൽ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർ പിജിയ്ക്കും റാങ്ക് നേടണമെന്ന് പ്രോത്സാഹിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ റാങ്ക് ലക്ഷ്യം വെച്ചാണ് ആദ്യം മുതലേ പഠിച്ചിരുന്നത്. ടൈം ടേബിൾ വെച്ച് ഒരേ വിഷയം തുടർച്ചയായി പഠിക്കുന്ന രീതിയാണ് എന്റേത്. എന്നിട്ടേ അടുത്ത വിഷയത്തിലേയ്ക്ക് കടക്കൂ. ഇത് കഴിഞ്ഞു വിദേശത്തു ഉപരിപഠനം നടത്താനാണ് താൽപര്യം.

' കോവിഡ് സമയത്തു പഠനം സംബന്ധിച്ച സമ്മർദ്ദം ഉണ്ടായിരുന്നു. അധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണ ഉണ്ടായത് ഗുണമായി. സത്യത്തിൽ റാങ്ക് അപ്രതീക്ഷിത നേട്ടമാണെങ്കിലും ആത്മവിശ്വാസം വർധിപ്പിച്ചു. സിലബസ് കേന്ദ്രീകൃത പഠനം ആണ് എന്റേത്. സ്റ്റഡി ലീവുകൾ ആണ് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുക'  നന്ദുജ പറയുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA