'ഒരുവട്ടം കൂടി' ; ഓർമപുതുക്കി അവർ ന്യൂമാൻ കോളജ് മുറ്റത്ത്

newman-alumni-meet-06

തൊടുപുഴ∙ വർഷങ്ങൾക്ക് ശേഷം സ്വന്തം കോളജിന്റെ മുറ്റത്ത് അവർ വീണ്ടും ഒത്തുകൂടി. പറയാൻ ബാക്കിവെച്ച പലതും പറഞ്ഞ് തീർക്കാനായി. തൊടുപുഴ ന്യൂമാൻ കോളജിലെ പൂർവ വിദ്യാർഥി–അധ്യാപക സംഗമത്തിൽ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്.

newman-alumni-meet-01

സ്വന്തം ക്ലാസിലെത്തി എല്ലാവരും വീണ്ടും ഓർമകൾ പുതുക്കിയതിന് ശേഷമാണ് കോളേജിലെ മെഗാസംഗമത്തിനായി ഒത്തുചേർന്നത്. 

newman-alumni-meet-02

പരിപാടി കോളജ് മാനേജർ റവ.മോൺ.ഡോ.പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥി സംഘടനയായ ന്യൂമനൈറ്റ്സ് പ്രസിഡന്റ് ഇ.എ.റഹീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

newman-alumni-meet-05

കോളജിൽ നിന്നും പഠനം പൂർത്തിയായി 50, 25 വർഷങ്ങളായവരെ പ്രത്യേകം ആദരിച്ചു. വിവധ കലാപരിപാടികളും അരങ്ങേറി. കെമിസ്ട്രി ലാബിൽ 50 വർഷം മുമ്പ് ചെയ്ത പരീക്ഷണം മറക്കാതെ ഓർത്തെടുത്ത് ചെയ്തത് പുതുമയായി. 

newman-alumni-meet-03

കോതമംഗലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ.പോൾ നെടുമ്പുറത്ത്, കോളജ് പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, മുൻ പ്രിൻസിപ്പൽമാരായിരുന്ന പ്രഫ.എം.സി.ജോൺ, പ്രഫ.ടി.ഔസേപ്പച്ചൻ, ഡോ.ടി.എം.ജോസഫ്, റവ.ഡോ.വിന്‍സന്റ് നെടുങ്ങാട്ട്, പ്രോഗ്രാം കൺവീനർ പ്രഫ.ബിജു പീറ്റർ, കോളജ് ചെയർമാൻ അൽത്താഫ് സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS