അഗ്നിച്ചിറകുള്ള സ്വപ്നം; അഗ്നിവീർ റിക്രൂട്ട്മെന്റിൽ സെലക്ഷൻ നേടി മാർത്തോമാ കോളജ് വിദ്യാർഥികൾ

HIGHLIGHTS
  • അഗ്നിവീറിനു ശേഷവും ഇതേ മേഖലയിൽ തുടരാനുള്ള സാധ്യതകൾ ആണ് താല്പര്യം
  • കുട്ടിക്കാലം മുതലേ സ്വപ്നം കാണുന്നതാണ് മിലിറ്ററി ജോലി
agniveer-abhinadhu-adarsh
അഗ്നിപഥ് പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ട അഭിനന്ദുവും ആദർശും

തിരുവല്ല ∙ സൈന്യത്തിലേക്കുള്ള അഗ്നിപഥ് പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ടവരിൽ മാർത്തോമാ കോളേജ് വിദ്യാർഥികളും. ബിരുദ വിദ്യാർഥികളായ ആദർശ്. കെ. എ. നായർ , അഭിനന്ദു. എ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്. എൻസി സിഎഎൻഒ ലെഫ്റ്റനൽ. റെയ്‌സൺ സാം രാജു, പ്രിൻസിപ്പൽ ഡോക്ടർ വർഗീസ് മാത്യു എന്നിവരുടെ അകമഴിഞ്ഞ പിന്തുണയും എൻസിസി തലത്തിൽ ലഭിച്ച പരിശീലനവുമാണ് അഗ്നിവീറിലേയ്ക്ക് എത്തിപ്പെടാൻ സഹായിച്ചതെന്നു ഇരുവരും പറയുന്നു.

കുട്ടിക്കാലം മുതലേ സ്വപ്നം കാണുന്നതാണ് മിലിറ്ററി ജോലി. വേണ്ടത്ര ശാരീരികക്ഷമത ഉള്ളവർക്ക് പതിനെട്ടു വയസ്സ് മുതൽ അഗ്നിവീറിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ്. കരിയർ ഗൈഡൻസ് ക്ലാസ്സുകളിൽ ഇത്തരം അറിവുകൾ കൂടി കൊടുക്കാനായാൽ ഒരുപാട് കുട്ടികൾക്ക് ഉപകാരപ്രദമാകും. ചുറ്റുപാടുകളിൽ നിന്നുള്ള പരിമിതികളെപ്പറ്റി ആലോചിക്കേണ്ടതില്ല. നമ്മുടെ സ്വപ്നങ്ങൾക്ക് വേണ്ടി നമ്മൾ തന്നെയാണ് പ്രവർത്തിക്കേണ്ടതെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു - ആദർശ്

ശാരീരിക ക്ഷമതാ പരീക്ഷകൾ, മെഡിക്കൽ പരിശോധനകൾ മുതലായ ഘട്ടങ്ങളിലൂടെയുള്ള തിരഞ്ഞെടുക്കൽ പ്രക്രിയ ആത്മവിശ്വാസത്തോടെ നേരിടാനായതിന്റെ സന്തോഷം ആദർശും അഭിനന്ദുവും പങ്കുവെച്ചു. ഇരുവരുടെയും നേട്ടത്തിൽ കോളേജ് അധികൃതർ ആശംസകൾ അറിയിച്ചു.

അഗ്നിവീറിനു ശേഷവും ഇതേ മേഖലയിൽ തുടരാനുള്ള സാധ്യതകൾ ആണ് താല്പര്യം. യുവജനങ്ങൾക്ക് കിട്ടാവുന്ന മികച്ച തൊഴിലവസരങ്ങളിൽ ഒന്ന് കൂടിയാണിത്. നിരന്തരം ശ്രമിക്കാനുള്ള മനസ്സും വിട്ടു വീഴ്ചയില്ലാത്ത പരിശീലനവും തീർച്ചയായും സഹായിക്കും – അഭിനന്ദു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA