തിരുവല്ല: എംജി യൂണിവേഴ്സിറ്റി പരീക്ഷയിൽ റാങ്ക് തിളക്കവുമായി മാർത്തോമ കോളജ്. വിവിധ ഡിപ്പാർട്മെന്റുകളിലായി എട്ട് വിദ്യാർഥികൾ റാങ്ക് കരസ്ഥമാക്കി. എംഎസ്‍സി ബോട്ടണി വിഭാഗത്തിൽ അശ്വതി ബാബു നാലാം റാങ്കും ആർ.ജയലക്ഷ്മി എട്ടാം റാങ്കും നേടി. കെമിസ്ട്രിയിൽ പിജി വിഭാഗത്തിൽ ഹരിത എൽ.പി. ഏഴാം റാങ്ക് സ്വന്തമാക്കി. ഡേറ്റ അനലിറ്റിക്സിൽ അഞ്ച് പേർ ആദ്യ പത്തു റാങ്കിനുള്ളിലെത്തി മികവ് പുലർത്തി. റൈസ പി.കെ. ഒന്നാം റാങ്കും, ഭാവന വിജയ് മൂന്നാം റാങ്കും, നീതു മോഹൻ അഞ്ചാം റാങ്കും, അഭിജിത് കെ.എസ്. ഏഴാം റാങ്കും, അനഘ എസ്. പത്താം റാങ്കും സ്വന്തമാക്കി. വിജയികളെ കോളജ് അധികൃതർ അഭിനന്ദിച്ചു.
റാങ്ക് നേടിയ എല്ലാ കുട്ടികൾക്കും ആശംസകൾ അറിയിക്കുന്നു. ഉയർന്ന പഠന നിലവാരം നിലനിർത്തിക്കൊണ്ട് ഭാവിയിൽ മികച്ച ജോലി സാധ്യതകൾ ഉറപ്പാക്കാനും ഗവേഷണം ഉൾപ്പെടെ ആഴത്തിലുള്ള പഠനശാഖകളിലേയ്ക്ക് യുവത്വത്തെ നയിക്കാനും സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്.
കോളജ് പ്രിൻസിപ്പൽ, ഡോക്ടർ വർഗീസ് മാത്യു