കേരളത്തിന്റെ അക്ഷരനഗരിയായ കോട്ടയത്തെ വമ്പൻ കെട്ടിടങ്ങൾക്കും പൂത്തുലഞ്ഞു നിൽക്കുന്ന പൂമരങ്ങൾക്കും ഇടയിൽ സ്ഥിതിചെയ്യുന്ന സിഎംഎസ് കോളജിൽ അടുത്തിടെ പ്ലാസ മോഡലിൽ പണിത അക്വേറിയവും അതിനോടു ചേർത്തു നിർമിച്ചിരിക്കുന്ന തുമ്പൂർമുഴി മാതൃകയിലുള്ള ലീഫ് കമ്പോസ്റ്റും ശ്രദ്ധേയമാകുന്നു.

ധാരാളം അലങ്കാര മത്സ്യങ്ങളുള്ള അക്വേറിയം കാഴ്ചക്കാരെ ആകർഷിക്കുന്നു. കോളജിൽ ഫീഡ് ചെയ്ത മത്സ്യങ്ങളാണ് ഇതിലുള്ളത്. വിദ്യാർഥികൾക്കും സന്ദർശകർക്കും വിശ്രമസമയങ്ങളും കാത്തിരിപ്പു വേളകളും വിനോദപ്രദമാക്കുകയാണ് അക്വേറിയം സ്ഥാപിച്ചതിന്റെ ഉദ്ദേശ്യം.
വേസ്റ്റ് മാനേജ്മെന്റ് എന്ന നിലയിലാണ് അക്വേറിയത്തിനുള്ളിൽ തുമ്പൂർമുഴി മാതൃകയിൽ ലീഫ് കമ്പോസ്റ്റിന്റെ നിർമാണം.