വാർത്തകളിലെ വസ്തുതകൾ തിരിച്ചറിയാൻ ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവ്

training-program-conducted-by-bishop-speechly-college-on-news-initiative
ന്യൂസ് ഇനിഷ്യേറ്റീവ് ഇന്ത്യ ട്രെയിനിങ് നെറ്റ്‌വർക്ക് പരിപാടി

പള്ളം: ബിഷപ്പ് സ്പീച്ചിലി കോളേജിൽ ഡിപ്പാർട്ട്മെന്റ് ഓഫ് മീഡിയ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ന്യൂസ് ഇനിഷ്യേറ്റീവ് ഇന്ത്യ ട്രെയിനിങ് നെറ്റ്‌വർക്ക് പ്രോഗ്രാം സംഘടിപ്പിച്ചു. പ്രമുഖ പത്രപ്രവർത്തകയും, ചലച്ചിത്ര നിരൂപകയും, ജെൻഡർ അഡ്വക്കേറ്റുമായ അഞ്ജന ജോർജ് ആയിരുന്നു വിശിഷ്ടാതിഥി. തെറ്റായ വിവരങ്ങൾക്ക് എതിരായ പോരാട്ടത്തിൽ പത്രപ്രവർത്തകർ, മാധ്യമ അധ്യാപകർ എന്നിവർക്ക് പിന്തുണ നൽകുന്നതിനുള്ള സംരംഭമാണ് ന്യൂസ് ഇനിഷ്യേറ്റീവ് ഇന്ത്യ ട്രെയിനിങ് നെറ്റ്‌വർക്ക് പ്രോഗ്രാം.

training-program-conducted-by-bishop-speechly-college-on-news-initiative1

ഇന്ത്യയിലെ ഏറ്റവും വലിയ വസ്തുതാ പരിശോധന ശൃംഖലയാണ് പരിപാടിയിൽ ചർച്ചാവിഷയമായത്. ഡാറ്റ ക്ലീനിങ്, വിഷ്വലൈസേഷൻ, വെരിഫിക്കേഷൻ എന്നിവയാണ് പ്രധാന വസ്തുതാ പരിശോധനയുടെ ടൂളുകളെന്നും ഇതുപയോഗിച്ചുള്ള പരിശീലനങ്ങൾ കൂടുതൽ ശാക്തീകരിക്കുമെന്നും പരിശീലന പരിപാടിയിൽ പറഞ്ഞു. കൂടാതെ ഗൂഗിൾ കീ വേർഡ് സെർച്ച്, ഗൂഗിൾ ലെൻസ്, റിമൂവ് ബിജി ടൂൾ, ഇൻവിഡ് ആപ്പ്, അനലൈസർ.കോം എന്നിവയെക്കുറിച്ചും അതിന്റെ ഉപയോഗങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു.  പരിപാടിയിൽ മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് മേധാവി ഗില്‍ബര്‍ട്ട്‌ എ.ആർ. ആശംസ പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS