ADVERTISEMENT

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ഭാഷാ സാഹിത്യ വിഭാഗമായ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ഡി വിനയചന്ദ്രൻ അനുസ്മരണം നടന്നു. ആധുനിക മലയാള കവിയും സ്കൂൾ ഓഫ് ലെറ്റേഴ്സ് മുൻ അദ്ധ്യാപകനുമായ ഡി.വിനയചന്ദ്രന്റെ അനുസ്മരണത്തോടനുബന്ധിച്ച് പ്രഭാഷണവും സംഘടിപ്പിച്ചു. എഴുത്തുകാരനും ചങ്ങനാശ്ശേരി എൻഎസ്എസ് കോളജ് മലയാള വിഭാഗം അധ്യക്ഷനും, സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ പൂർവ്വവിദ്യാർത്ഥിയുമായ ഡോ.മനോജ്‌ കുറൂർ "സമകാലിക സൗന്ദര്യശാസ്ത്രം " എന്ന വിഷയത്തിൽ ഉദ്ഘാടന പ്രഭാഷണം നടത്തി.

school-of-letters-conducted-memorial-lecture1
ഡോ.മനോജ്‌ കുറൂർ

 

ഇന്ദ്രീയങ്ങളിൽ കൂടി അനുഭവപ്പെടുന്നതാണ് സൗന്ദര്യശാസ്ത്രം, അതുകൊണ്ട് സൗന്ദര്യശാസ്ത്രമെന്ന പേരിന്റെ ചേർച്ച പുതിയ കാലത്ത് എത്രത്തോളം രാഷ്ട്രീയമായി ശരിയാണ് എന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചു. പ്ലേറ്റോ മുതലുള്ള ചിന്തകരുടെ സൈദ്ധാന്തങ്ങളെ പുതിയ കാല വീക്ഷണത്തിൽ അദ്ദേഹം അവതരിപ്പിച്ചു.

 

സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ ഡോ.ജോസ് കെ.മാനുവൽ അധ്യക്ഷനായ ചടങ്ങിൽ അദ്ധ്യാപകനായ ഡോ.ഹരികുമാർ ചങ്ങമ്പുഴ സ്വാഗതം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com