പുത്തൻ കാലത്ത് ശാസ്ത്രീയ പരിഹാരങ്ങൾ; സയൻസ് ഫെസ്റ്റുമായി മാർത്തോമ കോളജ്

marthoma-college-conducted-science-fest
മാർത്തോമ കോളജിലെ സയൻസ് ഫെസ്റ്റിനിടെ
SHARE

തിരുവല്ല : മാർത്തോമാ കോളേജിൽ സയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ യുവ പ്രതിഭകൾക്കായി സയൻസ് ഫെസ്റ്റ് ‘എം-തിങ്ക്’ സംഘടിപ്പിച്ചു. സയൻസ് ഡേ ആചരണത്തിന്റെ ഭാഗമായി നടന്ന മത്സരം കാണികൾക്ക് പുതുമയായി. പുതിയ കാലഘട്ടത്തിലെ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും ശാസ്ത്രീയാധിഷ്ഠിതമായ പരിഹാരങ്ങൾ കണ്ടെത്താൻ യുവമനസ്സുകൾക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഓരോ മത്സരങ്ങളും. ആശയങ്ങളുടെ പ്രായോഗിക സാധ്യതകൾ പരിചയ സമ്പന്നരായ അധ്യാപകർ വിലയിരുത്തുകയും നടപ്പിലാക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. ഫോട്ടോഗ്രഫി, പോസ്റ്റർ രചന, പവർ പോയിന്റ് പ്രസന്റേഷൻ മുതലായ മത്സരയിനങ്ങൾ വിവിധ ഡിപ്പാർട്മെന്റുകളുടെ സഹകരണത്തോടെ നടപ്പിലാക്കുകയും വിജയികൾക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു.

ശാസ്ത്രം  മനുഷ്യപുരോഗതി  ഊർജിതമാക്കുന്നതിൽ  എന്നും പങ്ക് വഹിച്ചിട്ടുണ്ട്. ശാസ്ത്രീയാഭിരുചിയുള്ള ഒരു വിദ്യാർഥി സമൂഹത്തെ വളർത്തിയെടുക്കാനും അതിലൂടെ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേയ്ക്ക് സമൂഹത്തെ ഉയർത്താനും ഇത്തരം ശ്രമങ്ങൾ ഉപകാരപ്രദമാകുമെന്ന് കോളജ് പ്രിൻസിപ്പൽ ഡോ.വർഗീസ് മാത്യു പറഞ്ഞു. 

ശാസ്ത്രീയ സമീപനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പരിഹാരങ്ങൾ തീർച്ചയായും ഭാവിയിലേയ്ക്കൊരു മുതൽക്കൂട്ടും കരുതലും ആയിരിക്കും എന്ന പ്രതീക്ഷ ഈ പ്രോഗ്രാമിന്റെ ഭാഗമായ ഓരോ ശാസ്ത്രാന്വേഷിയിലേയ്ക്കും പകരാൻ സാധിച്ചെന്ന് സയൻസ് ഫോറം കൺവീനർ ഡോക്ടർ ജോസ്മിൻ പി.ജോസ് പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS