മഹാത്മാഗാന്ധി സർവ്വകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം കെ.എൻ. രാജ് സ്കൂൾ ഓഫ് ഇക്കണോമിക്സിന്റെ 2020-22 പിജി വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടന്നു. കൺവെർജൻസ് അക്കാഡമിയ കോംപ്ലക്സിൽ നടന്ന ചടങ്ങ് മഹാത്മാ ഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ.ഡോ.സാബു തോമസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇക്കണോമിക്സ് വിഭാഗം വാർത്താ മാസിക "ഇക്കോനോട്ട്സ്" പ്രകാശനം ചെയ്തു. സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള വിദ്യാർഥികളുടെ ലേഖനങ്ങൾ, വിദഗ്ധരുടെ പഠനങ്ങൾ, സാമ്പത്തിക ശാസ്ത്രജ്ഞരുടെ സൈദ്ധാന്തിക ചർച്ചകൾ, വിദേശ വിദ്യാർത്ഥികളുടെ അനുഭവങ്ങൾ എന്നിവയാണ് മാസികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കെ.എൻ. രാജ് സ്കൂൾ ഓഫ് ഇക്കണോമിക്സ് ഡയറക്ടർ പ്രൊഫ.ഡോ.ജോണി ജോൺസൻ, ജോയിന്റ് ഡയറക്ടർ പ്രൊഫ.ഡോ.വി. മാത്യു കുര്യൻ, ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ആൻഡ് എക്സ്റ്റൻഷൻ ഡയറക്ടർ പ്രൊഫ. ഡോ.കെ.എം സീതി എന്നിവർ സംസാരിച്ചു. ഇക്കോനോട്ട്സിന്റെ എഡിറ്റർമാരായ നിഖിൽ കളത്തിൽ, മിൽഷ ലുമുംബ, ജറീന എലിസബത്ത്, ശാന്തിനി, സ്റ്റാഫ് എഡിറ്റർ ആശ ടി.എ. എന്നിവരെ വൈസ് ചാന്സലർ അനുമോദിച്ചു. തുടർന്ന് മഹാത്മാഗാന്ധി സർവ്വകലാശയിലെ മ്യൂസിക് ബാൻഡ് "ഹാർമണിയുടെ" സംഗീത വിരുന്നും നടന്നു.