സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സ്വന്തം നാട്ടിലെ സാധ്യതകള്‍ യുവതലമുറ പ്രയോജനപ്പെടുത്താൻ ശ്രമിക്കണമെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര. മഹാത്മാഗാന്ധി സർവകലാശാല ബിസിനസ് ഇന്നവേഷൻ ആൻഡ് ഇൻക്യൂബേഷൻ സെന്‍ററും, സ്കൂൾ ഓഫ് മാനേജ്‌മന്‍റ് ആന്‍റ് ബിസിനസ് സ്റ്റഡീസും സംയുക്തമായി സംഘടിപ്പിച്ച മീറ്റ് ദ ലെജൻഡ് പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സംരംഭകത്വത്തിന്‍റെ സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തിലാണ് സന്തോഷ് ജോർജ് കുളങ്ങര വിദ്യാർഥികളുമായി സംവദിച്ചത്. സംരംഭകത്വ സംസ്കാരം വളര്‍ത്തിയെടുക്കുന്നതിൽ കലാലയങ്ങൾക്കുള്ള പങ്കിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

മഹാത്മാഗാന്ധി സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ.സി.ടി.അരവിന്ദകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ബിസിനസ് ഇന്നോവേഷൻ ആൻഡ് ഇൻക്യൂബേഷൻ സെന്‍റർ ഡയറക്ടർ ഡോ. ഇ.കെ.രാധാകൃഷ്ണൻ, സ്കൂൾ ഓഫ് മാനേജ്‌മന്‍റ് ആൻഡ് ബിസിനസ് സ്റ്റഡീസ് ഡയറക്ടർ പ്രഫ.സന്തോഷ് പി.തമ്പി, ഇൻക്യൂബേഷൻ മാനേജർ ഡോ.ചന്ദന സി, ടി.ബി.ഐ മാനേജർ ഡോ. പി. സൗമ്യ എന്നിവര്‍ സംസാരിച്ചു.