വനിതാദിനം ആഘോഷമാക്കി കുറുവിലങ്ങാട് ദേവമാതാ കോളജ്

kuruvilangad-deva-matha-college-celebrates-womens-day
വനിതാദിനാഘോഷം

കുറവിലങ്ങാട് ദേവമാതാ കോളജിൽ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു. സാമൂഹ്യ പ്രവർത്തകയും നാരീശക്തി പുരസ്കാര ജേതാവുമായ ഡോ.എം.എസ് സുനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. നിരാലംബർക്കായി ഇരുന്നൂറിലധികം വീടുകൾ നിർമിച്ചു നൽകിയ ഡോ.എം.എസ് സുനിൽ ഒരു സ്ത്രീയ്ക്ക് സമൂഹത്തിൽ എന്തെല്ലാം പുരോഗമനപരമായ മാറ്റങ്ങൾ കൊണ്ടുവരാമെന്നതിന് ഉത്തമ മാതൃകയാണ്. സ്ത്രീശാക്തീകരണത്തിനായി എന്തെല്ലാം ചെയ്യാമെന്നാണ് സുനിൽ വിദ്യാർഥികളുമായി സംവദിച്ചത്. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെപ്പറ്റി സ്ത്രീകൾ  ബോധവതികളാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അവർ പറഞ്ഞു. 

kuruvilangad-deva-matha-college-celebrates-womens-day1
കോളജ് വിദ്യാർഥികളുടെ നൃത്താവിഷ്കാരം

കോളജ് പ്രിൻസിപ്പൽ ഡോ.സുനിൽ സി.മാത്യു പരിപാടിക്ക് അധ്യക്ഷത വഹിച്ചു. കോളജ് വിമൻസ് ഫോറം കൺവീനർ ഡോ.ബ്രിൻസി മാത്യു സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീമതി ട്രീസ പി.ജോൺ ആശംസയും സ്വാതി ലക്ഷ്മി നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്ത്രീകളുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന വിവധ കലാപരിപാടികളും അരങ്ങേറി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA