ഫിസിക്സ് പഠനത്തിന് വിശാലസാധ്യത; വിദേശ സർവകലാശാലയുമായി ധാരണാ പത്രം ഒപ്പുവെച്ച് മാർത്തോമാ കോളജ്

Mail This Article
തിരുവല്ല∙ മാർത്തോമാ കോളജും സൗത്ത് ആഫ്രിക്കയിലെ ജൊഹാനസ്ബർഗ് സർവ്വകലാശാലയും ഫിസിക്സ് വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു.
സംയുക്ത ഗവേഷണ പദ്ധതികൾ, നാഷണൽ സെമിനാറുകൾ, ഉപകരണങ്ങളും ലാബ് സൗകര്യങ്ങളും പങ്കിടൽ, ഹ്രസ്വകാല കോഴ്‌സുകൾ, വിദ്യാർഥികൾക്കും അധ്യാപകർക്കുമായി എക്സ്ചേഞ്ച് പ്രോഗ്രാമുകൾ എന്നിവയ്ക്ക് ധാരണാപത്രം വഴിയൊരുക്കും. ഒപ്പം ഫിസിക്സ് ശാഖയുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് ആവശ്യമായ വിവിധ സ്രോതസ്സുകൾ പ്രയോജനപ്പെടുത്താനും സാധിക്കും. വിദേശ സർവകലാശാലയുമായി മാർത്തോമാ കോളജിന്റെ ആദ്യ ധാരണാപത്രമാണ് എന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്.
പ്രിൻസിപ്പൽ ഡോ.വർഗീസ് മാത്യു, പ്രൊഫ.സന്തോഷ് ജേക്കബ്, ഡോ.ഏഞ്ചൽ സൂസൻ ചെറിയാൻ, ഡോ. ഐ ജോൺ ബെർലിൻ, ജോഹന്നാസ്ബർഗ് സർവകലാശാലയിലെ കെമിക്കൽ എഞ്ചിനീയറിംഗ് ടെക്നോളജി വിഭാഗം മേധാവി പ്രൊഫ. ടെബോഗോ മോഷിഫാന, ഡോ. മച്ചോഡി മതാബ എന്നിവർ സംസാരിച്ചു.