എഴുപത്തിയൊന്നിന്റെ നിറവിൽ മാർത്തോമാ കോളേജ്; ജീവിതവഴികളിലേയ്ക്ക് ചുവട് വെച്ച് വിവിധ ബാച്ചുകൾ

HIGHLIGHTS
  • അനേകം തലമുറകൾക്ക് അറിവിന്റെ മാർഗദർശനം പകർന്നതിന്റെ ഓർമകൾ അധ്യാപകർ പങ്കുവച്ചപ്പോൾ സദസ്സിൽ ഇരുന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു.
marthoma-71st-college-day

തിരുവല്ല ∙ അറിവിന്റെ തിലകക്കുറിയായി തിരുവല്ലയുടെ മണ്ണിൽ നിലകൊള്ളുന്ന മാർത്തോമ്മാ കോളജിന്റെ എഴുപത്തിയൊന്നാം വാർഷികം അവിസ്മരണീയ അനുഭവമായി. റവ. കെ.വൈ.ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജിജി തോംസൺ ഐഎഎസ് ആയിരുന്നു മുഖ്യാതിഥി. അധ്യാപനരംഗത്ത് സ്തുത്യർഹ സേവനം പൂർത്തിയാക്കിയവർക്ക് മൊമെന്റോകൾ സമ്മാനിച്ചു. വിപുലമായ ആഘോഷച്ചടങ്ങിൽ പതിവു കലാപരിപാടികൾക്കൊപ്പം വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർഥികൾക്ക് അംഗീകാരങ്ങൾ നൽകിയത് വേറിട്ട ചുവടുവയ്പായി.

അനേകം തലമുറകൾക്ക് അറിവിന്റെ മാർഗദർശനം പകർന്നതിന്റെ ഓർമകൾ അധ്യാപകർ പങ്കുവച്ചപ്പോൾ സദസ്സിൽ ഇരുന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. യുവജനങ്ങളുടെ വിദ്യാഭ്യാസത്തിനും സർഗാത്മക ശേഷികൾക്കും തുല്യപ്രാധാന്യം നൽകുന്ന പരിശീലനം മാർത്തോമ്മാ കോളേജിന്റെ പ്രത്യേകതയാണെന്ന് വിശിഷ്ടാതിഥികൾ അഭിപ്രായപ്പെട്ടു. ഒപ്പം അധ്യയനവർഷം അവസാനത്തിലേക്കു നീങ്ങുമ്പോൾ പഠനം പൂർത്തീകരിച്ചിറങ്ങുന്ന വിവിധ ബാച്ചുകൾക്ക് ആഘോഷപൂർവമായ യാത്രയയപ്പും നടത്തി. കോളജിൽ ചെലവഴിച്ച ഓരോ ദിവസവും വ്യക്തികൾ എന്ന നിലയിൽ സ്വയം മെച്ചപ്പെടുത്താൻ ഏറെ സഹായകരമായിരുന്നു എന്ന് വിദ്യാർഥികൾ പറഞ്ഞു. 

marthoma-college-day

പഠനത്തിന്റെ അർഥവും വ്യാപ്തിയും മാറ്റി രചിച്ച കോവിഡ് കാലത്തെയും അതിജീവിച്ച് കാലാനുസൃതമായ മാറ്റങ്ങളോടെ മുന്നോട്ടു പോകാനാണ് കോളജിന്റെ ശ്രമമെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA