ന്യൂമാൻ കോളേജിൽ ആവേശമുയർത്തി അർജുൻ അശോകൻ; ആരവങ്ങളോടെ വിദ്യാർഥികൾ

HIGHLIGHTS
  • ഇമ്പമാര്‍ന്ന ഗാനങ്ങളിലൂടെ നജീം ആര്‍ഷാദും ചുരുങ്ങിയ വാക്കുകളിലൂടെ അർജുൻ അശോകനും കലാലയത്തെ ഉണർത്തി
newman-college-day-saparya-arjun-asokan

തൊടുപുഴ∙ ന്യൂമാൻ കോളേജ് ഡേ ആഘോഷതിമിർപ്പോടെ ഒന്നായി ചേർന്ന് ഉത്സവമാക്കി അധ്യാപകരും വിദ്യാർഥികളും. മാർച്ച് 24ന് കോളജ് ഓഡിറ്റോറിയത്തിൽ ചേര്‍ന്ന കൂട്ടായ്മയിൽ വിവിധ കലാപരിപാടികളും സമ്മാനദാനങ്ങളും നടന്നു. 

newman-college-day-saparya

ജനപ്രിയചലചിത്ര താരം അർജുൻ അശോകൻ ,പ്രിയഗായകൻ നജീം ആര്‍ഷാദ് എന്നിവർ സപര്യയുടെ മുഖ്യാതിഥികളായി. ഇരുവരെയും അടങ്ങാത്ത ആരവങ്ങളോടെയാണ് വിദ്യാർഥിസമൂഹം വരവേറ്റത്. ഇമ്പമാര്‍ന്ന ഗാനങ്ങളിലൂടെ നജീം ആര്‍ഷാദും ചുരുങ്ങിയ വാക്കുകളിലൂടെ അർജുൻ അശോകനും കലാലയത്തെ പൂർണ്ണമായും ഉണർത്തി. മലയാളം വിഭാഗം അധ്യാപിക ഡോ. സി നോയൽ നേസിന്‍റെ പുസ്തകപ്രകാശനം അർജുൻ അശോകൻ നടത്തി.  

newman-college-day-najim-arshad

കലാകായിക വിഭാഗങ്ങളിൽ ജേതാക്കളായ ഡിപാർട്മെന്‍റുകൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. കഴിഞ്ഞ അധ്യയനവർഷത്തിലെ മികച്ച കയ്യെഴുത്ത് മാസികകൾ പ്രകാശനം ചെയ്യുകയും ചെയ്തു. 

newman-college-day

അറബി വേഷത്തിൽ തയാറായി വന്ന വിദ്യാർഥികൾ പരിപാടിയുടെ ആകർഷകകേന്ദ്രമായി. ബിരുദാനന്തര ബിരുദ അവസാനവർഷ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ' സപര്യ ' വികാരഭരിതമായ ഒരു കൂട്ടായ്മയായി മാറി. 

newman-college-day-saparya-najim-arshad

കോളേജ് പ്രിൻസിപ്പിൽ ഡോ. ബിജി മോൾ തോമസ്, വൈസ് പ്രിൻസിപ്പിൽ ഡോ. സാജു എബ്രഹാം, ബർസാർ ഫാ ബെൻസൺ എൻ. ആന്‍റണി, കോളേജ് ചെയർമാൻ അൽത്താഫ് സക്കീർ ഹുസ്സൈൻ , യൂണിയൻ ജനറൽ സെക്രട്ടറി അപ്സര ആന്‍റണി തുടങ്ങിയവർ ചടങ്ങിന് ആശംസകളും നേതൃത്വവും നൽകി.

newman-college-day-saparya2023
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA