വാർഷികദിനം ആഘോഷമാക്കി ബിഷപ്പ് സ്പീച്ച്ലി കോളജ് വിദ്യാർഥികൾ

bishop-speechly-college-celebrates-college-day

പള്ളം: ബിഷപ്പ് സ്പീച്ചിലി കോളജിന്റെ പതിനേഴാം വാർഷികാഘോഷം നടന്നു. മാർച്ച് 24ന് ബുക്കാനാ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ പരിപാടി കോളജ് പ്രിൻസിപ്പൽ ഡോ. മാത്യു ജേക്കബ് ഉദ്ഘാടനം ചെയ്തു. കോളജ് ചെയർമാൻ ബിജിൽ ജേക്കബ് ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം മേധാവി മഞ്ജു ജയ കോശി സ്വാഗതം പറഞ്ഞു. കോളജ് വിദ്യാർഥികളുടെ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. യൂണിവേഴ്സിറ്റി കലോത്സവത്തിലും, കോളജ് ആർട്സ് ഡേയിലും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾക്ക് ഉപഹാരം നൽകി. 

സ്ട്രിംഗ് മ്യൂസിക് ബാന്റിന്റെ ഇൻസ്ട്രുമെന്റൽ മ്യൂസിക് ഷോ സംഘടിപ്പിച്ചു. നിറഞ്ഞ മനസ്സോടെ വിദ്യാർഥികൾ പരിപാടികൾ ഏറ്റെടുത്തു. വിദ്യാർഥികൾക്കൊപ്പം നൃത്തച്ചുവടുകൾ വെച്ച കോളജ് പ്രിൻസിപ്പൽ മാത്യു ജേക്കബും താരമായി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA