കൗതുക കാഴ്ചയൊരുക്കി ദേവമാതാ കോളേജിൽ പത്തായം 2.0

944060494

കുറവിലങ്ങാട്∙ പഴമയുടെ കലവറയുമായി കുറവിലങ്ങാട് ദേവമാതാ കോളജിൽ പത്തായം 2.0 എന്ന പേരിൽ പുരാവസ്തു പ്രദർശനവും ഭക്ഷ്യമേളയും. ദേവമാതാ കോളജ് മലയാള ഗവേഷണ വിഭാഗം സംഘടിപ്പിച്ച പരിപാടി കോളജ് പ്രിൻസിപ്പൽ ഡോ.സുനിൽ സി. മാത്യു ഉദ്ഘാടനം ചെയ്തു. ഒരു നാടിന്റെ പൈതൃകത്തെ ആദരിക്കുന്നത് ആ സംസ്കാരത്തിന്റെ ഗരിമയെ വെളിപ്പെടുത്തുന്നു എന്ന് കോളജ് പ്രിൻസിപ്പൽ പറഞ്ഞു. 

അധ്യാപകരും കുട്ടികളും കൊണ്ടുവന്ന പുരാതന വസ്തുക്കളുടെ പ്രദർശനം കാഴ്ചക്കാർക്ക് കൗതുകമായി. കേരളത്തിന്റെ പഴമയെ വളരെ ഭംഗിയായി പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നടത്തിയ പരിപാടിയിൽ പഴയകാല വീട്ടുസാമഗ്രികൾ,  അളവുതൂക്കുപകരണങ്ങൾ, താളിയോലകൾ, ഒറ്റാൽ, ആമാടപ്പെട്ടി, വിവിധതരം പാത്രങ്ങൾ, അടുക്കള സാധനങ്ങൾ, ആറന്മുളക്കണ്ണാടി തുടങ്ങിയവ പ്രദർശിപ്പിച്ചു.  

പഴമകൊണ്ടും പ്രാധാന്യം കൊണ്ടും വേറിട്ടു നിന്ന പ്രദർശനം കുട്ടികൾക്കും അധ്യാപകർക്കും നവ്യാനുഭവമായി. സംഭാരവും നാട്ടുപലഹാരങ്ങളും വിളമ്പിയ ചായക്കട പരിപാടിക്ക് രുചികൂട്ടി. ഡോ.ജോബിൻ ജോസ് ,ഡോ. ആശാദേവി .ആർ തുടങ്ങിയവർ സംരംഭത്തിന് നേതൃത്യം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA