ADVERTISEMENT

മണർകാട് ∙ മണർകാട് സെന്റ് മേരീസ് കോളജിൽ പരിസ്ഥിതി ദിനം ആചരിച്ചു. ഹിസ്റ്ററി ബിരുദാനന്തര ബിരുദ ഡിപ്പാർട്മെന്റ്, എൻസിസി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി പ്രിൻസിപ്പൽ ഷിബി സൂസൻ കുര്യാക്കോസ് കോളജ് മാനേജർ പ്രിൻസ് എലിയാസിന് വൃക്ഷ തൈ നൽകി ഉദ്ഘാടനം ചെയ്തു. 

st-marys-college-manarcaud-celebrates-environment-day

‘ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്ലാസ്റ്റിക് മനുഷ്യർ’ എന്ന വിഷയത്തിനെ അടിസ്ഥാനമാക്കി നടന്ന സെമിനാറിൽ പ്രശസ്ത പരിസ്ഥിതി ചരിത്രകാരൻ ഡോ. സെബാസ്റ്റ്യൻ ജോസഫ് പ്രസംഗിച്ചു. പരിസ്ഥിതിയോട് പ്രതിബദ്ധതയുള്ളൊരു തലമുറയുണ്ടാകേണ്ടതിന്റെ ആവശ്യകത പ്രതിബാധിക്കുന്നതായിരുന്നു സെമിനാർ. പരിസ്ഥിതിയും ക്യാംപസും എന്ന വിഷയത്തെ സംബന്ധിച്ച് സ്പോട് ഫൊട്ടോഗ്രഫി, ഹ്രസ്വ ചിത്ര മൽസരം എന്നിവയും സംഘടിപ്പിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com