ADVERTISEMENT

തൊടുപുഴ∙ എന്‍സിസി കേഡറ്റുകളുടെ പ്രവർത്തനക്ഷമമായ പരിശീലന കേന്ദ്രത്തിന് ന്യൂമാൻ കോളജ് തുടക്കം കുറിച്ചു. ആയുധ പരിശീലനം, ഫയറിങ്ങ് റേഞ്ച്, ഒബ്സ്റ്റക്കിൾ ട്രെയിനിങ്ങ് തുടങ്ങിയവയുടെ സൗകര്യപ്രദമായ പ്രവർത്തന വേദിയാണ് കോളജിനോട് ചേർന്ന് ആരംഭിച്ചിരിക്കുന്നത്. കോളജ് രക്ഷാധികാരി മാർ ജോര്‍ജ് മഠത്തിക്കണ്ടത്തിൽ പരിശീലന കേന്ദ്രത്തിന്റെ ശിലാഫലകം അനാവരണവും എന്‍സിസി കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് എഡിജി മേജർ ജനറൽ അലോക് ബേരി ഉദ്ഘാടനവും നിർവഹിച്ചു.

വളരെ പരിമിതമായ സാഹചര്യങ്ങൾ മാത്രം നിലകൊള്ളുന്ന ഈ ഘട്ടത്തിൽ കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ വിവിധ ക്യാമ്പുകൾക്കും പരിശീലന പരിപാടികൾക്കും ഏറ്റവും അനുയോജ്യപ്രദമായ സാഹചര്യങ്ങളാണ് ന്യൂമാൻ എന്‍സിസി ഒരുക്കിയിരിക്കുന്നത്. മറ്റ് കോളജുകളിലേയും സ്കൂളുകളിലേയും കേഡറ്റുകൾക്ക് പരിശീലനത്തിനായി ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് സംസ്ഥാനത്തെ തന്നെ എന്‍സിസിയുടെ പ്രർത്തനങ്ങൾക്ക് മുന്നേറ്റമാവുമെന്ന് തീർച്ചയാണ്. ഉദ്ഘാടനത്തിന്റെ ഭാഗമായി കോളജ് ഗ്രൗണ്ടിൽ സീനിയർ അണ്ടർ ഓഫീസർ അർജുൻ കെ.എസ്സിന്റെ നേത‍ൃത്വത്തിൽ നടന്ന മെഗാ ബാന്‍ഡ് ഡിസ്പ്ലേയും സാഹസിക പരിശീലന പരിപാടികളും കാണികളുടെ ശ്രദ്ധയാകർഷിച്ചു. 

ncc-training1

ഉദ്ഘാടന സമ്മേളനത്തിൽ മാർ ജോർജ് മഠത്തികണ്ടത്തിൽ, മേജർ ജനറൽ അലോക് ബേരി, തൊടുപുഴ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, കോളജ് മാനേജർ മോൺ. ഡോ. പയസ് മലേകണ്ടത്തിൽ, എന്‍സിസി കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയര്‍ ബിജു ശാന്താറാം, 18 കേരള ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ ലാൻസ് ഡി റോഡ്രിഗ്രസ്, കോളജ് പ്രിൻസിപ്പൽ ഡോ ബിജിമോൾ തോമസ്, എന്‍സിസി ഓഫീസർ ക്യാപ്റ്റൻ പ്രജീഷ് സി മാത്യൂ, വൈസ് പ്രിൻസിപ്പൽ ഡോ സാജു അബ്രഹാം, കോളജ് ബർസാർ ഫാ അബ്രഹാം നിരവിത്തനാൽ എന്നിവർ പ്രസംഗിച്ചു. 18 കേരള ബറ്റാലിയന് കീഴിലുള്ള കോളജുകളിൽ നിന്നുള്ള പ്രതിനിധികളും മാതാപിതാക്കളും അടക്കം നിരവധി പേർ പങ്കെടുത്ത ചടങ്ങിന്  ന്യൂമാൻ കോളജിലെ കേഡറ്റുകൾ നേതൃത്വം നൽകി 

കേരള ലക്ഷദ്വീപ്  ഡയറക്ടറേറ്റിലെ ബെസ്റ്റ് എന്‍സിസി ഇൻസ്റ്റിറ്റ്യൂഷനുള്ള അവാർഡ് ക്യാപ്റ്റൻ പ്രജീഷ് സി മാത്യൂവിന്റെ നേതൃത്വത്തിൽ രണ്ടുവട്ടം കരസ്ഥമാക്കിയ കോളേജിലെ  എന്‍സിസിയുടെ യശസ്സിലെ മറ്റൊരു പൊൻതൂവലാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com