റാങ്ക് ജേതാക്കളെ അനുമോദിച്ച് ദേവമാതാ കോളജ്

merit-day-in-deva-matha-college1
ദേവമാതാ കോളജിലെ മെറിറ്റ് ഡേയിൽ നിന്ന്

ദേവമാതാ കോളജിൽ റാങ്ക് ജേതാക്കൾക്ക് അനുമോദനവും മെറിറ്റ് ഡേയും സംഘടിപ്പിച്ചു. മെറിറ്റ് ഡേയുടെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. ജീവിതത്തിലെ ഏതു പ്രതിസന്ധിയേയും ധീരതയോടെ തരണം ചെയ്യണമെന്ന്, സ്വന്തം ജീവിതത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. റാങ്ക് നേടാത്തവരും കൂടിയാണ് ഇന്നു കാണുന്ന ലോകത്തെ കെട്ടിപ്പെടുത്തതെന്നും അവരുടേതുകൂടിയാണ് ഈ ലോകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.ജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ ഉന്നത റാങ്കുകൾ കരസ്ഥമാക്കിയ ദേവമാതാ കോളേജിലെ പതിമൂന്ന് വിദ്യാർഥികൾ കോളേജിന്റെ ആദരം ഏറ്റുവാങ്ങി. എൻസിസി, എൻഎസ്എസ് എന്നിവയിൽ മികച്ച പ്രകടനം നടത്തിയവർക്കും എൻഡോവ്മെന്റുകൾ നൽകി.

merit-day-in-deva-matha-college

കോളജ് പ്രിൻസിപ്പാൾ ഡോ.സുനിൽ സി. മാത്യു സ്വാഗതവും  മാനേജർ ആർച്ച് പ്രീസ്റ്റ് റവ.ഡോ.അഗസ്റ്റിൻ കൂട്ടിയാനിയിൽ അനുഗ്രഹ പ്രഭാഷണവും  വൈസ് പ്രിൻസിപ്പാൾ ഫാ.ഡിനോയ് മാത്യു കവളമ്മാക്കൽ ആശംസയും പറഞ്ഞു. വിദ്യാർഥികളുടെ പ്രതിനിധിയായി ബിഎ മലയാളത്തിൽ ഒന്നാം റാങ്ക് നേടിയ അനുപ്രിയ ജോജോ സംസാരിച്ചു. ഡോ.റെന്നി എ ജോർജ് നന്ദി പ്രകാശിപ്പിച്ചു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS