ADVERTISEMENT

തിരുവല്ല : വസുധൈവ കുടുംബകം എന്ന ആശയം മുൻനിർത്തി മാർത്തോമാ കോളജിലെ എൻസിസി വിഭാഗം ഇന്റർനാഷണൽ യോഗാ ദിനം ആചരിച്ചു. ഹിസ്റ്ററി ഡിപ്പാർട്മെന്റ് മേധാവി ഡോ.വിഷ്ണു നമ്പൂതിരിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ യോഗയുടെ ആദ്യപാഠങ്ങൾ സ്വായത്തമാക്കി. യോഗാ പരിശീലനം തുടരാനും കൂടുതൽ പഠിക്കാനും ആഗ്രഹം തോന്നിയവർ തങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും പരിശീലകനോട് പങ്കുവച്ചു. 

marthoma-yoga-day

 

ആരോഗ്യകരമായ ജീവിതശൈലിയ്ക്ക് ഏറെ ഫലപദ്രമാണ് യോഗാ പരിശീലനം എന്ന് ഡോ.വിഷ്ണു നമ്പൂതിരി അഭിപ്രായപ്പെട്ടു. ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താനും നില നിർത്താനും സ്ഥിരമായ പരിശീലനത്തിലൂടെ സാധിക്കും. ചെറുപ്രായം മുതൽക്കേ യോഗ പരിശീലിച്ചു തുടങ്ങുന്നത് വൈകാരിക സന്തുലിതാവസ്ഥ നേടിയെടുക്കാൻ ഉതകുമെന്നും ഏതു പ്രായക്കാർക്കും ഒരു ട്രെയിനറുടെ സഹായത്തോടെ അനുയോജ്യമായ യോഗാഭ്യാസം നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com