വായനാ വാരത്തിന് തുടക്കമിട്ട് മണർകാട് സെന്റ്. മേരീസ് കോളജ്

st-marys-college-manarcaud-celebrates-reading-day
മണർകാട് സെന്റ്. മേരീസ് കോളജിൽ വായനാവാരാഘോഷങ്ങൾക്ക് തുടക്കമായി

മണർകാട്: സെന്റ്. മേരീസ് കോളജിൽ വായനാവാരാഘോഷങ്ങൾക്ക് തുടക്കമായി. കോളജ് സാഹിത്യ വേദി, ഇംഗ്ലീഷ് ഡിപ്പാർട്മെന്റ്, ഹിന്ദി പരിവാർ, ലൈബ്രറി എന്നിവർ സംയുക്തമായി സംഘടിപ്പിച്ച പരിപാടി മുൻ മലയാള വിഭാഗം മേധാവി ഡോ.ടി.കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. പുത്തൻ സാഹിത്യത്തിലേത് പോലെ കാപട്യങ്ങൾ നിറഞ്ഞതായിരുന്നില്ല പഴയ കാല സാഹിത്യ സൃഷ്ടികൾ എന്നും അവ കാലത്തിന്റെ കണ്ണിൽ പെടാതെ കാലത്തിനൊപ്പം ഒഴുകുമെന്നും ഡോ.ടി.കൃഷ്ണ കുമാരി അഭിപ്രായപ്പെട്ടു. 

നവ വായനയുടെ പുത്തൻ കോണുകൾ പരിചയപെടുത്തിയ പരിപാടിയിൽ പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ബിജു തോമസ്, പ്രിൻസിപ്പൽ ഷിബി സൂസൻ കുര്യാക്കോസ്, ആർദ്ര കെ, റോസ് മോൾ എന്നിവർ സംസാരിച്ചു. കോളജ് ലൈബ്രേറിയൻ ഷേർളി ഡേവിഡ്, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.എലിസബത്ത് സക്കറിയ, മലയാളം വിഭാഗം മേധാവി മഞ്ജുഷ സി.ജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഒരാഴ്‌ചകാലം നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ പുസ്തക പരിചയം, കവിത പാരായണം, പോസ്റ്റർ രചന, യക്ഷിക്കഥ പറച്ചിൽ എഴുത്തുകാരോടൊപ്പം തുടങ്ങി പുസ്തക പ്രേമികൾക്ക് വിരുന്നൊരുക്കാൻ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS