പ്രൈഡ് വാരം ആഘോഷമാക്കി മഹാത്മാഗാന്ധി സർവകലാശാല

pride-week
പ്രൈഡ് വാരാഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത ട്രാൻസ്ജെന്റർ ആക്ടിവിസ്റ്റും ആർട്ടിസ്റ്റുമായ ശീതൾ ശ്യാം നിർവഹിക്കുന്നു

പ്രൈഡ് വാരം ആഘോഷിക്കുന്നതിൽ പങ്കാളികളായി മഹാത്മാഗാന്ധി സർവകലാശാല വിദ്യാർഥികളും. യൂണിവേഴ്സിറ്റി യൂണിയന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത ട്രാൻസ്ജെന്റർ ആക്ടിവിസ്റ്റും ആർട്ടിസ്റ്റുമായ ശീതൾ ശ്യാം നിർവഹിച്ചു. ഡിപ്പാർട്മെന്റ് സ്റ്റുഡന്റ്സ് യൂണിയൻ ചെയർപേഴ്സൺ അഖിൽ പി. അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ആദിത്യ സ്വാഗതം ആശംസിച്ചു. യൂണിറ്റ് കമ്മിറ്റി അംഗം സ്റ്റാലിൻ, ഡിപ്പാർട്മെന്റ് സ്റ്റുഡന്റസ് യൂണിയൻ വൈസ് ചെയർപേഴ്സണ്‍ ഗോപിക എന്നിവർ കൃതജ്ഞത അറിയിച്ചു.

ക്വിയർ വിദ്യാർഥികളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി "ക്വിയർ  കെയർ യൂണിറ്റ്" ആരംഭിക്കുമെന്ന് യൂണിയൻ അറിയിച്ചു. ക്വിയർ കമ്മ്യൂണിറ്റിയെകുറിച്ചുള്ള സംശയങ്ങളും ആകുലതകളും വിദ്യാർഥികൾ പങ്കുവച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS