ADVERTISEMENT
മണർകാട്: മണർകാട് സെന്റ്. മേരീസ് കോളജിൽ മേരി ക്യൂറി അനുസ്മരണം സംഘടിപ്പിച്ചു. ഫിസിക്സ്‌ ഡിപ്പാർട്മെന്റും കെമിസ്ട്രി ഡിപ്പാർട്മെന്റും ചേർന്ന് സംഘടിപ്പിച്ച പരിപാടി കോട്ടയം ബ്രേക്ക്‌ത്രൂ സയൻസ് സൊസൈറ്റി പ്രസിഡന്റ്‌ പി.ജി. ശശികുമാർ ഉദ്ഘാടനം ചെയ്തു. ബ്രേക്ക്‌ ത്രൂ സയൻസ് സൊസൈറ്റി സെക്രട്ടറി പ്രൊഫസർ പി.എൻ. തങ്കച്ചൻ മേരി ക്യൂറിയുടെ ശാസ്ത്ര സംഭാവനകളെ കുറിച്ച് വിദ്യാർഥികൾക്ക് ക്ലാസെടുത്തു. കോളജ് പ്രിൻസിപ്പൽ ഡോ.ഷിബി സൂസൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെമിസ്ട്രി അസോസിയേഷൻ സെക്രട്ടറി അപർണമോൾ പി.ബി. സ്വാഗതവും ഫിസിക്സ്‌ അസോസിയേഷൻ സെക്രട്ടറി സനില തോമസ് ആശംസയും പറഞ്ഞു. തുടർന്ന് മേരി ക്യൂറിയുടെ ജീവിതത്തേയും ശാസ്ത്ര നേട്ടങ്ങളെയും പ്രതിബാധിക്കുന്ന ഡോക്യുമെന്ററി പ്രദർശനവും സയൻസ് എക്സിബിഷനും സംഘടിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com