കരുതലുമായി മാർത്തോമായിലെ എസ്എഫ്ഐ

marthoma-college-sfi-unit-campaign
SHARE

തിരുവല്ല : ക്യാമ്പസിലെ സഹപാഠികളിൽ നിന്നും ജീവനക്കാരിൽ നിന്നും പഠനോപകരണങ്ങൾ ശേഖരിച്ചു വിദ്യാർഥികൾക്ക് വിതരണം ചെയ്ത് മർത്തോമായിലെ എസ്എഫ്ഐ യൂണിറ്റ്.നിർദ്ധനരായ വിദ്യാർഥികൾക്ക് പഠന സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ എസ്എഫ്ഐ നടത്തിയ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് പഠനോപകരണങ്ങൾ ശേഖരിച്ചത്. സ്കൂൾ ബാഗ്, വാട്ടർ ബോട്ടിൽ, ബുക്കുകൾ, ഇൻസ്ട്രമെന്റ് ബോക്സ്‌ മുതലായവയാണ് ലഭിച്ചത്. ക്യാമ്പയിന് ഏറെ സ്വീകാര്യത ലഭിച്ചു. യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ  സെക്രട്ടറി ആൽബിൻ, പ്രസിഡന്റ് അശ്വിൻ എന്നിവർ പഠന കിറ്റുകൾ ഏരിയ ഭാരവാഹികൾക്ക് കൈമാറി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS