പാമ്പാടി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്ത്യൻ വിജ്ഞാന സമ്പ്രദായം പദ്ധതിയുടെ ഭാഗമായി കെജി കോളജിലെ മഠത്തിലാശാൻ സെന്ററും, ഫുഡ് സയൻസ് ഡിപ്പാർട്ട്മെന്റും കോത്തല ഗവണ്മെന്റ് ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെ ‘കർക്കിടകത്തിലെ ആരോഗ്യ പരിരക്ഷ’ എന്ന വിഷയത്തിൽ ശില്പശാലയും ഭക്ഷ്യമേളയും നടത്തി. ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു എസ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ മിനി ജോസഫ് അധ്യക്ഷത വഹിച്ചു. ഡോ. അനി കെ. പ്രകാശം ക്ലാസ് നയിച്ചു. പാരമ്പര്യ ഭക്ഷ്യവസ്തുക്കളെ പുതുതലമുറയ്ക്ക് താല്പര്യം തോന്നുന്ന വിധത്തിൽ പത്തിലകൾ ഉപയോഗിച്ച് പുലാവ്, പായസം, സൂപ്പ്, കർക്കിടക കഞ്ഞി എന്നിവ തയ്യാറാക്കി വിദ്യാർഥികൾക്ക് നൽകി. പത്തിലകളുടെയും ദശപുഷ്പങ്ങളുടെയും പ്രദർശനവും ക്രമീകരിച്ചിരുന്നു. മഠത്തിലാശാൻ സെന്റർ കോ-ഓർഡിനേറ്റർ ഡോ വിപിൻ കെ വർഗീസ്, ഐ ക്യു എ സി കോ ഓർഡിനേറ്റർ ലെഫ് റെനീഷ് ജോസഫ്, അനൂപ് കെ.ആർ., ഗോപിക രാജ്, മിഥുൻ ടോം, മരിയ ജാസ്മിൻ എന്നിവർ പ്രസംഗിച്ചു.
ചേനത്തണ്ട് പായസവുമായി കെജി കോളജിൽ കർക്കിടക മാസാചരണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.