കരകൗശല വസ്തുക്കളുടെ പ്രദർശനവുമായി കുറുവിലങ്ങാട് ദേവമാതാ കോളജ്

Mail This Article
കുറവിലങ്ങാട് ദേവമാതാ കോളജിൽ സെൽ ഫോർ ഡിഫറന്റലി ഏബിൾഡിന്റെ നേതൃത്വത്തിൽ കരകൗശലപ്രദർശനവും വിപണനവും നടന്നു. ഭിന്നശേഷി വിദ്യാർഥികൾ നിർമിച്ച കരകൗശല വസ്തുക്കൾ, ചിത്രങ്ങൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. മിനു ബാബു, അമലാ വർഗ്ഗീസ്, ലക്ഷ്മി രമേഷ്, ഡെയ്ൻ കെ. ഫിലിപ്പ് എന്നീ വിദ്യാർഥികളാണ് 'ബ്രഷ് ആൻഡ് ബിയോൺഡ് എക്സിബിഷന്' പിന്നിൽ. കോളജിനെ ഭിന്നശേഷി സൗഹൃദമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എക്സിബിഷൻ സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് കലയിലൂടെ സമൂഹവുമായി സംവദിക്കാനും വരുമാനം നേടാനും ഇത് വഴിയൊരുക്കും.

കുറവിലങ്ങാട് സബ് ഇൻസ്പെക്ടർ വിദ്യ വി. പ്രദർശനം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ.സുനിൽ സി.മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ.ഡിനോയി കവളമ്മാക്കൽ, പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ.സി. ഫാൻസി പോൾ, സെൽ കോ ഓർഡിനേറ്റർമാരായ ഡോ.മിനി സെബാസ്റ്റ്യൻ, ഡോ.ടോണി തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.