ADVERTISEMENT

ഫാഷനിസ്റ്റുകൾക്ക് പ്രിയപ്പെട്ടവളാണ് ബോളിവുഡ് താരം ആലിയ ഭട്ട്. കാരണം ആലിയയുടെ സ്റ്റൈൽ സെൻസ് തന്നെ. വെറും ആഡംബരമല്ല ആലിയയുടെ വസ്ത്രങ്ങൾ. എന്തെങ്കിലും പുതുമ വസ്ത്രത്തിൽ കണ്ടെത്താൻ താരം ശ്രദ്ധിക്കും. ഇതുകൊണ്ടു തന്നെ ആലിയ പ്രത്യക്ഷപ്പെടുന്ന പൊതുവേദികളും അവാർഡ് നിശകളും ഏറെ ആവേശത്തോടെയാണ് ആരാധകർ പിന്തുടരുന്നത്. അടുത്തിടെ ആലിയ ധരിച്ച ഒരു വസ്ത്രം ഫാഷൻ ലോകത്തു ചൂടൻ ചർച്ചയായി. 

വെളുത്ത ക്രോപ് ടോപ്പും കറുപ്പ് ലാറ്റക്സ് പാന്റ്സുമായിരുന്നു താരത്തിന്റെ വേഷം. ആലിയയുടെ പാന്റിലായിരുന്നു ഫാഷനിസ്റ്റുകളുടെ ശ്രദ്ധ പതിഞ്ഞത്. പാന്റസ് കണ്ടാൽ മാലിന്യങ്ങളിടുന്ന കവര്‍ കൊണ്ടുള്ളതാണെന്നു തോന്നും.

എന്നാൽ അത്ര ആകർഷമല്ല വസ്ത്രമെന്ന അഭിപ്രായപ്പെടുന്ന ആരാധകരുമുണ്ട്. ഞങ്ങളുടെ വീട്ടിൽ മാലിന്യമിടുന്ന കവർ ആലിയ ഇട്ടപ്പോൾ സൂപ്പർ പാന്റ്സ് ആയെന്ന രസികൻ കമന്റുകളുമുണ്ട്. കായിക ആവേശം ജനിപ്പിക്കുന്ന തരത്തിലാണു വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. 

കറുത്ത നിറത്തിലുള്ള ബഫല്ലോ ബ്രാന്റ് ഷൂസ് ആയിരുന്നു ആലിയ ധരിച്ചിരുന്നത്. ആഴിച്ചിട്ട മുടിയും ലളിതമായ മേക്ക് അപ്പുമായിരുന്നു. ആലിയയെ ഒരു ചുണക്കുട്ടിയെപ്പോലെ തോന്നുന്നു എന്നു ഫാഷൻ ലോകം വിലയിരുത്തുന്നു.

രൺവീർ സിങ് നായകനാകുന്ന ഗള്ളി ബോയ് എന്ന ചിത്രത്തിന്റെ പ്രചാരണത്തിന് എത്തിയതായിരുന്നു ആലിയ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com