ADVERTISEMENT

ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടെയും വിവാഹ ആഘോഷങ്ങൾക്കു തുടക്കമിട്ടാണു മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലയിൽ സംഗീത നിശ അരങ്ങേറിയത്. ഗായകരായ ഫാൽഗുനി പതക്കും തുഷാർ ത്രിവേദിയും പാടി തകർത്തപ്പോൾ നൃത്തചുവടുകളുമായി അംബാനി കുടുംബം ഒപ്പം ചേർന്നു.

പതിവ് ആഡംബരങ്ങളെല്ലാം നിറഞ്ഞ ആഘോഷത്തിൽ തിളങ്ങിയതു നിത അംബാനിയായിരുന്നു. സബ്യസാചി ഒരുക്കിയ പിങ്ക് എത്തിനിക് ലഹങ്ക ആയിരുന്നു നിത അംബാനിയുടെ വേഷം. ‘ഇളംനിറത്തിലുള്ള വസ്ത്രം കടും നിറത്തലുള്ള ആഭരണങ്ങൾക്കൊപ്പം എന്ന സ്റ്റൈൽ പാറ്റേണ്‍. സബ്യസാചി ഹെറിട്ടേജ് കലക്‌ഷനാണു മരതകം പതിപ്പിച്ച വജ്ര മാലയും കമ്മലും ഒരുക്കിയത്. 

അനിൽ അംബാനിയുടെ ഭാര്യ ടിന അംബാനി പച്ച നിറത്തിലുള്ള ലഹങ്കയാണു ധരിച്ചിരുന്നത്. ഇതിന്റെ ബോർഡർ സ്വർണ നിറത്തിലുള്ളതായിരുന്നു. 

നീല നെഹ്റു ജാക്കറ്റും കുർത്തയുമായിരുന്നു ആകാശിന്റെ വേഷം. മുകേഷ് അംബാനി കറുത്ത കുർത്തയും ജാക്കറ്റുമാണു ധരിച്ചത്.

ബാന്ദ്രയിലെ കുർല കോംപ്ലക്സിലുള്ള ജിയോ വേൾഡ് സെന്ററിലാണ് വിവാഹചടങ്ങുകൾ നടക്കുക. ഏതാനും ദിവസങ്ങൾ മുൻപ് ആകാശിന്റെ ആദ്യ വിവാഹക്ഷണക്കത്ത് സമർപ്പിക്കാൻ അംബാനി കുടുംബം മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ എത്തിയിരുന്നു. ആഡംബരം നിറഞ്ഞ ക്ഷണക്കത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

2018 ജൂണിലായിരുന്നു ആകാശന്റെയും ശ്ലോകയുടെയും  വിവാഹനിശ്ചയം. ആന്റിലയിൽ മുന്നു ദിവസം നീണ്ടു നിന്ന ചടങ്ങായിരുന്നു ഇത്. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ  മകളാണ് ശ്ലോക മേത്ത. ആകാശും ശ്ലോകയും സ്കൂൾ കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവരാണ്. പിന്നീട് ഇരുവരും പ്രണയത്തിലായി. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിൽ ഒരാളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com